24.9 C
Kollam
Tuesday, January 25, 2022
spot_img

സൈന്‍സ് മേള രജിസ്ട്രേഷൻ ആരംഭിച്ചു

കൊച്ചി : ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം സംഘടിപ്പിക്കുന്ന, സൈന്‍സിന്റെ പതിനാലാമത് എഡിഷനിലേക്കുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഇന്ന് (8-3-2021) ആരംഭിച്ചു. 2021 മാര്‍ച്ച് 16 മുതല്‍ 26 വരെ നടക്കുന്ന സൈന്‍സ് മേള ഇക്കുറി പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ആയിരിക്കും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ സൈന്‍സ് മേള, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഷോര്‍ട്ട് വീഡിയോകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ആയുള്ള ചലച്ചിത്രോത്സവമാണ്. തങ്ങളുടെ ഏറ്റവും പുതിയ ഡോക്യുമെന്ററികളും ഹ്രസ്വ ചിത്രങ്ങളുമായി നിരവധി ചലച്ചിത്രപ്രവര്‍ത്തകരാണ് ഓരോ വര്‍ഷവും സൈന്‍സില്‍ എത്തിച്ചേരുന്നത്.

ഏറ്റവും മികച്ച ഡോക്യുമെന്ററിക്കും ഹ്രസ്വചിത്രത്തിനും 50,000 രൂപയുടെ ക്യാഷ് പ്രൈസും സി എന്‍ കരുണാകരന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും ആണ് സമ്മാനമായി ലഭിക്കുക. കൂടാതെ മികച്ച പ്രതിരോധ ഉള്ളടക്കമുള്ള സിനിമയ്ക്കും പരീക്ഷണാത്മകമായ ചിത്രത്തിനും 25000 രൂപയുടെ ക്യാഷ് പ്രൈസും ശില്‍പ്പവും പ്രശസ്തിപത്രവും സമ്മാനമായി നല്‍കും. മലയാളത്തില്‍ ഉണ്ടാകുന്ന മികച്ച ഡോക്യുമെന്ററിക്കും ഹ്രസ്വചിത്രത്തിനും 10000 രൂപയുടെ എഫ് എഫ് എസ് ഐ സ്‌പെഷല്‍ ജൂറി പുരസ്‌കാരവും സമ്മാനിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകരായ സുമ ജോസണ്‍, അമുദന്‍ ആര്‍ പി, സുരഭി ശര്‍മ്മ എന്നിവരാണ് ഇക്കുറി ജൂറി അംഗങ്ങള്‍.

ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ക്കുള്ള മത്സരവിഭാഗത്തിനു പുറമേ ശ്രദ്ധേയമായ ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫോക്കസ് വിഭാഗവും അമുദന്‍, സുമാ ജോസന്‍, സുരഭി ശര്‍മ്മ, മധുശ്രീ ദത്ത എന്നിവരുടെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടുത്തിയുള്ള റിട്രോസ്‌പെക്ടീവുകളും സുഗതകുമാരി, സൊളാനാസ്, ജെറി മന്‍സില്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗവും ഇക്കുറി സൈന്‍സ് മേളയില്‍ ഉണ്ടാവും. കൂടാതെ പ്രഗത്ഭരായ സംവിധായകര്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസുകളും ഓപ്പണ്‍ ഫോറങ്ങളും ഡോക്യുമെന്ററി, ഹ്രസ്വചിത്ര നിര്‍മ്മാണത്തെ ആസ്പദമാക്കി ശില്‍പ്പശാലയും സംഘടിപ്പിക്കുന്നുണ്ട്.

11 ദിവസങ്ങളിലായി നടക്കുന്ന സൈന്‍സ് ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ ഇരുനൂറോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളത്തിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ffsikeralam.online എന്ന സൈറ്റില്‍ ആണ്. സൈന്‍സ് മേളയിലെ സിനിമകള്‍ കാണുന്നതിന് സൈറ്റില്‍ ഡെലിഗേറ്റായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. റെജിസ്റ്റര്‍ ചെയ്യുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കുക. https://signs.ffsikeralam.online/registration

Report/ Green Media vision
വാർത്തകൾക്കും പരസ്വങ്ങൾക്കും വിളിക്കുക
mob : 9447610150, 9497361968

Related Articles

Stay Connected

22,036FansLike
3,135FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles