26.9 C
Kollam
Tuesday, May 17, 2022
spot_img

സൈനികന്റെ ക്വട്ടേഷൻ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച 7അംഗ സംഘം പിടിയിലായി

പിടിയിലായത് കൊടും ക്രിമിനലുകൾ അടങ്ങിയ ക്വട്ടേഷൻ സംഘം . വനിതാസുഹൃത്തുകളോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന്അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഏഴ് പേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. തഴവ കടത്തൂർ കരിയാപ്പളളി കിഴക്കതിൽ കാർത്തികേയൻ മകൻ ബ്ലാക്ക് എന്ന് വിളിപ്പേരുള്ള വിഷ്ണു (25), കുലശേഖരപുരം വവ്വാക്കാവ് അലിയിൽ പുത്തൻവീട്ടിൽ നാസർ മകൻ നബീൽ (20), വവ്വാക്കാവ് മുണ്ടപ്പളളി കിഴക്കതിൽ സുരേന്ദ്രൻ മകൻ മണി (19), വവ്വാക്കാവ് ഫാത്തിമാ മൻസിലിൽ നാസർ മകൻ അലി ഉമ്മർ (20), വവ്വാക്കാവ് ലക്ഷ്മി ഭവനിൽ ഗോപാലകൃഷ്ണൻ മകൻ ഗോകുൽ (20), ഓച്ചിറ ചങ്ങൻകുളങ്ങര അമ്മ വീട്ടിൽ അശോകൻ മകൻ ചന്തു (19), തൊടിയൂർ പുലി. വടക്ക് റഹീം മൻസിലിൽ മുഹമ്മദ് നിസാർ മകൻ മുഹമ്മദ് ഫൈസൽ ഖാൻ (25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇതിൽ വിഷ്ണു, ഫൈസൽ എന്നിവർ നിരവധി വധ ശ്രമ കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുളളവരാണ്.

ഇക്കഴിഞ്ഞ 23-ന് ഇടക്കുളങ്ങര കോതേരിൽ വെളളച്ചാൽ വീട്ടിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇരുന്ന അമ്പാടിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. വീട്ടിലെത്തിയ പത്തംഗ സംഘം യുവാവിനെ പുറത്തേക്ക് വിളിച്ചിറക്കി വടിവാൾ കൊണ്ട് തലയ്ക്കും കൈകളിലും വെട്ടി പരിക്കേൽപ്പിക്കുക യായിരുന്നു. അപരിചിതരായ യുവാക്കൾ ആക്രമിച്ചതിനാൽ അമ്പാടിക്ക് പോലീസിനോട് പ്രതികളെ സംബന്ധിച്ച് സൂചനകൾ ഒന്നും നൽകുവാൻ സാധിച്ചില്ല. തുടർന്ന് പോലീസ് അന്വേഷണത്തിൽ ഇയാളും ബന്ധുവായ യുവതിയും മൈനാഗപ്പള്ളിയിലുള്ള ഇവരുടെ സുഹൃത്തുകളായ യുവതികളുമായി പരസ്പരം വഴക്കുണ്ടായതായി അറിഞ്ഞു. ഈ യുവതികളെ ചോദ്യം ചെയ്തതിൽ ഇവരുടെ മൊബൈൽ ഫോണിൽ നിന്നും ആക്രമണ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അമ്പാടി അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇയാളെ ആക്രമിക്കാൻ സുഹൃത്തായ സൈനികന്റെ സഹായം തേടിയെന്നും ആക്രമണ ദൃശ്യങ്ങൾ അയാളാണ് അയച്ച് തന്നതെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് ഈ ദൃശ്യങ്ങളിൽ നിന്നും പോലീസ് ആക്രമികളെ തിരിച്ചറിയുകയായിരുന്നു. പ്രതികളെ സംബന്ധിച്ച്കൊല്ലം സിറ്റി പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരുനാഗപ്പളളി, കായംകുളം, ചേർത്തല എന്നീ സ്ഥലങ്ങളിൽ നിന്നും കരുനാഗപ്പളളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഷ തോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പളളി ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്സ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, എ.എസ്സ്.ഐ മാരായ ഷാജിമോൻ, നൗഷാദ്, സി.പി.ഒ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂ ടിയത്. ഇവരെ റിമാന്റ് ചെയ്തു. യുവാക്കളടങ്ങിയ സംഘത്തെ ലഹരി നൽകി പ്രചോദിപ്പിച്ചാണ് കൃത്യം നിർവ്വഹിച്ചത്. ആക്രമി സംഘം തന്നെ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് സൈനികന് അയച്ച് നൽകുകയായിരുന്നു. സൈനികൻ അത് വനിതാ സുഹൃത്തുകൾക്ക് നൽകിയതാണ് പ്രതികളെ അതിവേഗം പിടികൂടാൻ പോലീസിന് സഹായകമായത്.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles