
വീഡിയോ ലിങ്ക്.……………………..https://fb.watch/81p1OJrxfF/
കൊട്ടിയം: മീനാട് കേന്ദ്രീകരിച്ചു സൈക്കിൾ മോക്ഷണം വ്യാപകം രണ്ടാഴ്ചയ്ക്കുള്ളിൽ നാലോളം സൈക്കിളുകളാണ് പ്രദേശത്തെ വീടുകളിൽ നിന്നും മോഷ്ടിച്ചത് മയ്യനാട് ആലുമൂട് വെള്ളാട്ടുമുക്കിൽ എം എസ് ആർ ൽ സാലിയുടെ പോർച്ചിൽ നിന്നും ഏഴായിരം രൂപയുടെ സൈക്കിളും .തൊട്ടടുത്ത നൗഷാദിന്റെ വീട്ടിലെ സൈക്കിളും ആലുമൂട് പെയ്തിലാമിൽ കബീർകുട്ടിയുടെ വീട്ടിൽ നിന്നും പതിനായിരം രൂപവിലയുള്ള സൈക്കിളാണ് അപഹരിക്കപ്പെട്ടത് മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസി ടിവി യിൽ പതിഞ്ഞിട്ടുണ്ട് കബീർകുട്ടിയുടെ സഹോദരൻ മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നിന്നും അന്നേദിവസം സൈക്കിൾ മോഷണം പോയിരുന്നു കോവിഡ് കാലമായതോണ് ഇ മേഖലയിൽ മോഷണ പരമ്പര പെരുകുകയാണ് .സൈക്കിളുകൾ മാത്രം ലക്ഷ്യമിടുന്ന മോഷ്ട്ടാക്കൾ മൂലം പ്രദേശവാസികൾ പൊറുതിമുട്ടിയ അവസ്ഥയാണ് .വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി ..മോഷ്ടാക്കളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ