സിനിമാക്കാരെല്ലാം മോശക്കാരാണെന്ന് പറയുന്ന ആളുകള്‍ക്ക് പ്രകൃതി നല്കിയ മറുപടിയാണ് കെഎസ് സേതുമാധവന്. അദ്ദേഹം മദ്യപിക്കില്ല, പുക വലിക്കില്ല ,വളരെ വ്യത്യസ്ഥമായ ജീവിതചര്യയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം പിന്നിലേക്ക് പോയതിന് ശേഷം നമ്മുക്കറിയാം മലയാളത്തില്‍ സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം ക്രമേണ കുറഞ്ഞ് പോയി. ജ്ഞാനസുന്ദരി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം മാഞ്ഞിലാസുമായി ചേര്‍ന്ന് അനവധി സിനിമകള്‍ ചെയ്തു. പിന്നീട് സ്വന്തം നിര്‍മ്മാണ കമ്പനി തുടങ്ങി. നല്ല ചത്രങ്ങള്‍ നിര്‍മ്മിച്ചു. അമ്മയെന്ന സ്ത്രീ തുടങ്ങി ഓര്‍ക്കപ്പെടേണ്ട നിരവധി ചിത്രങ്ങള്‍ അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു. എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നു. സംവിധാനരംഗത്തേക്ക് കടന്ന എഴുത്തുകാര്‍ ക്കെല്ലാം അദ്ദേഹം മാതൃകയായിരുന്നു. എങ്ങനെയാണ് ഷോട്ടുകള്‍ ഡിവൈഡ് ചെയ്യേണ്ടത് ഇതൊക്കെ പഠിക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാല്‍ മതി. അധികം കൂട്ടുകെട്ടില്ലാതെ ഒറ്റപ്പെട്ടുനടക്കുന്ന സ്വഭാവമായി രുന്നു അദ്ദേഹത്തിന്റേത്.