29.9 C
Kollam
Sunday, January 23, 2022
spot_img

സെക്കൻഡ് ഷോ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു

കൊല്ലം : സിനിമ തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ നിലനിന്നിരുന്ന എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കൊണ്ട് തീയേറ്ററുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.ഇതോടെ തീയേറ്റര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും വിരാമം ആവുകയാണ്. ചലച്ചിത്ര സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് പുതിയ തീരുമാനം.

കോവിഡ് പ്രോട്ടോകോള്‍ നിയമ പ്രകാരം സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം നിലവില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയായിരുന്നു. 50% സീറ്റുകളില്‍ മാത്രമേ ടിക്കറ്റുകള്‍ നല്‍കിയിരുന്നുള്ളൂ. കോവിഡ് കോര്‍ ഗ്രൂപ്പിന്റെ ശുപാര്‍ശപ്രകാരം സീറ്റുകളുടെ കാര്യത്തില്‍ മാറ്റം വരുത്താതെ തന്നെ സെക്കന്‍ഡ് ഷോ അനുവദിക്കുകയും രാവിലെ 12 മണി മുതല്‍ രാത്രി 12 മണി വരെ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുമുള്ള അനുമതി ആണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്തോടെ താര സമ്പന്നമായ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ധാരാളം സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുകയും ചലച്ചിത്ര മേഖലക്കാകെ പുതിയ ഉണര്‍വേകുമെന്ന് മാത്രമല്ല ഇന്റസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തന്നെ ഇത് കാരണമാവുകയും ചെയ്യും.

റിപ്പോർട്ട്: സുരേഷ് ചൈത്രം

വാർത്തകൾക്കും പരസ്യങ്ങൾക്കും

Green Media vision News

mob : 9447610150, 9497361968

Related Articles

Stay Connected

22,036FansLike
3,131FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles