കൊല്ലം :കോവിഡിൻ്റെ തുടക്കകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം ആടുകളെ വിറ്റ് സംഭാവന നൽകി ജനശ്രദ്ധ നേടിയ സുബൈദാ ഉമ്മയ്ക്കും സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. ഏറെ സന്തോഷകരമായ വാർത്തയാണെന്നും ഉറപ്പായും ചടങ്ങിൽ പങ്കേടുക്കുമെന്നും സുബൈദാ ഉമ്മ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ വാക്സിൻ പ്രതിസന്ധി മറികടക്കാൻ വീണ്ടും ദുരിതാശ്വാസനിധിയിലേക്ക് പണം കഴിഞ്ഞതവണത്തേതു പോലെ സുബൈദ ഉമ്മ ഒരു മടിയും കൂടാതെ ഇത്തവണയും ആടുകളെ വിറ്റ് നൽകിയിരുന്നു.ഇതിന് ശേഷമാണ് സുബൈദ ഉമ്മ വീണ്ടും വാർത്തകളിൽ താരമാകുന്നത് , രണ്ടാം പിണറായി സർക്കാരിൻ്റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സുബൈദാ ഉമ്മയ്ക്കും ക്ഷണം ലഭിച്ചിരിക്കുന്നു. തന്നെ ഓർത്ത് വച്ച് ചടങ്ങിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്കും പുതിയ സർക്കാരിനും സുബൈദ ഉമ്മ നന്ദി അറിയിച്ചിരിക്കുകയാണ് . കൊല്ലം ജില്ലയിലെ പോർട്ട് കൊല്ലം സ്വദേശിയായ സുബൈദ ഉമ്മയുടെ ജീവിത പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടിലെങ്കിലും സുബൈദയുടെ നന്മ കേരളം ചർച്ച ചെയ്തുകൊണ്ടേയിരിക്കുന്നു . വൻ കോർപ്പറേറ്റുകളും കോടികൾ ഡിപ്പോസിറ്റ് ചെയ്ത് സുഖമായി ജീവിക്കുന്ന വമ്പൻമാരും കണ്ണ് തുറന്ന് കാണേണ്ടതു തന്നെയാണ് ഈ ഉമ്മയുടെ നന്മ നിറഞ്ഞ മനസ്സ് . നാട് ദുരിതത്തിലാവുമ്പോൾ സ്വന്തം പ്രതിസന്ധികൾ സുബൈദ ഉമ്മയ്ക്ക് രണ്ടാമത്തെ കാര്യമാണ്. മലയാളത്തിൻ്റെ മനസ്സറിഞ്ഞ ഉമ്മയ്ക്ക് ഗ്രീൻ മീഡിയ വിഷൻ ചാനലിൻ്റെ ബിഗ് സല്യൂട്ട്
റിപ്പോർട്ട് : സുരേഷ് ചൈത്രം
