27.8 C
Kollam
Sunday, October 2, 2022
spot_img

സുന്ദരപാണ്ഡ്യപുരം 

സഞ്ചാരം / യാത്രാവിവരണം : തമിഴ്‍നാട്

എഴുത്തും ചിത്രവും : സുരേഷ് ചൈത്രം 

ചുട്ടുപൊള്ളുന്ന ചൂടിൽ കൊല്ലത്തുനിന്നും തമിഴ്നാട്ടിലെ തെങ്കാശിയിലേയ്ക്ക് ഒരു യാത്ര ; യാത്രകൾ ഭ്രാന്തമായ ഒരു ആവേശമാണ്.. അതിനാൽ തലേന്ന്  രാത്രി തന്നെ ക്യാമറയും അനുബന്ധ ഉപകരണങ്ങളും റെഡിയാക്കി വച്ചു സ്‌കൂട്ടറിൽ ആണ് യാത്ര. രാവിലെ നാല് മണിക്ക് ഉണർന്നു റെഡിയായി അമ്മ ഇട്ടുതന്ന ചായയും കുടിച്ച് രണ്ടു കുപ്പിവെള്ളവുമായി അഞ്ച് മണിക്ക് കൊല്ലത്തെ എന്റെ നാടായ ഓയൂരിൽ നിന്നും നേരെ തെന്മലയിലേയ്ക്ക്.

കൂട്ടമായും ഒറ്റയ്ക്കും ശീലമുള്ളതുകൊണ്ട് ഒറ്റയ്ക്കായിരുന്നു ഏറെയും യാത്രകൾ, അതുകൊണ്ട് പ്രശ്നമില്ല. കുളത്തുപ്പുഴയെത്തി തെന്മലയ്ക്കടുത്ത് കട്ടിളപ്പാറയിൽ എത്തിയപ്പോൾ നേരം വെളുത്തു വരുന്നതേയുള്ളൂ. സ്ഥിരം കുളിസ്ഥലമായ കട്ടിളപ്പാറയിൽ ആറ് മണിക്ക് ആറ്റിലെ തെളിനീർ കണ്ടപ്പോൾ ഒന്നുകൂടി കുളിക്കാൻ മോഹം. അവിടെ നിന്നും ഒരു കുളികൂടി നടത്തി നേരേ തെന്മല ജംഗ്ഷനിലെ ചേച്ചിയുടെ നമ്മുടെ സ്ഥിരം കടയായ മാളൂട്ടി ഹോട്ടലിൽ കയറി നാല് ചൂട് ദോശയും ചമ്മന്തിയും സാമ്പാറും. ഒരു മുട്ടക്കറിയും നല്ല രുചിയാണ് ഈ കടയിലെ ഊണിനും ദോശയ്ക്കുമെല്ലാം .

അവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് തെങ്കാശി എത്തി ഒരുപാട് കാലമായി രണ്ട് മാസത്തിലൊരിക്കൽ പോകുന്ന സ്ഥലമാണ് തെങ്കാശി . അവിടുത്തെ സുന്ദരപാണ്ഡ്യപുരമാണ് ലക്ഷ്യം. തെങ്കാശി എന്ന പേരു കേൾക്കുമ്പോൾ മനസ്സിൽ സിനിമകളിലെ ഗ്രാമീണ രംഗങ്ങൾ തെളിയും . കൃഷിയാണ് തെങ്കാശിക്കരുടെ പ്രധാന ജീവിതമാർഗം. ഏക്കറുകണക്കിന് കൃഷിഭൂമിയാണ് യാത്രയിൽ കാണാൻ പറ്റുക വേനൽക്കാലമായതിനാൽ നെൽകൃഷിയാണ് കൂടുതൽ എങ്കിലും ഉള്ളിയും , വെണ്ടയും, മുളകും, ബീൻസും , ചോളവും, കൃഷിയുണ്ട് ഇപ്പോൾ കൃഷിക്കായി വലിയ മഴ വെള്ള സംഭരണികൾ കായൽ പോലെ ഇവിടെ കാണാം. പ്രധാനമായും സൂര്യകാന്തി തോട്ടങ്ങൾ കാണാൻ ആൾക്കാർ എത്തുന്ന സ്ഥലമാണ് സുന്ദരപാണ്ട്യപുരം കഴിഞ്ഞ കോരി ചൊരിയുന്ന മഴക്കാലത്ത് തീരുമലൈ കോവിലിൽ പോയത് ഓർമ്മ വന്നു. ഇപ്പോൾ  നല്ല ചൂടാണ് തമിഴ്നാട്ടിൽ  “മഴക്കാലത്തു ഇനിയും പോകണം. വർഷങ്ങളായുള്ള യാത്രകൾ കൊണ്ട് കുറച്ചു തമിഴ് സുഹൃത്തുക്കളും അവിടെയുണ്ട് . ഇത്തവണ യാത്രകൾ എല്ലാം യൂട്യൂബ് ചാനലിനു വേണ്ടിയാണ്

തെങ്കാശിയിലെ പഴയ ബസ് ഡിപ്പോയ്ക്കടുത്തു കൂടി ഒരു പത്ത് കിലോമീറ്റർ ഉണ്ട് സുന്ദരപാണ്ഡ്യപുരത്തേയ്ക്ക് . മൂന്ന് കിലോമീറ്റർ കഴിയുമ്പോൾ മനോഹരമായ കൃഷിയിടങ്ങളാണ്. ട്രാക്ക്ടറുകളിൽ നെല്ലും കൃഷി സാധനങ്ങളും കയറ്റി പോകുന്ന കാഴ്ച്ച . വയലുകളിൽ കൃഷിക്കാർ . സ്വർണ്ണ നിറത്തിൽ പാടങ്ങൾ കതിരിട്ടു നിൽക്കുന്ന കാഴ്ച്ച ഹൃദ്യമായ കാഴ്ച്ചയാണ്. സുന്ദരപാണ്ഡ്യപുരം തനി നാടൻ തമിഴ്ഗ്രാമമാണ്. അവിടുത്തെ ബസ്റ്റാന്റിന് തൊട്ടടുത്തായാണ് പേര് കേട്ട അഗ്രഹാരങ്ങൾ . ഇന്ത്യയിലെ മിക്ക ഭാഷകളിലെയും സിനിമകളുടെ പ്രധാന ലൊക്കേഷനുകൾ ആണ് ഇവിടം. അഗ്രഹാരത്തിൽ നിന്നും ചെന്നിറങ്ങിയാൽ നടുക്ക് കൽമണ്ഡപമുള്ള വിശാലമായ കുളത്തിന്റെ കാഴ്ച്ച സുന്ദരമാണ്. തെങ്കാശിപട്ടണം ,ഇരുവർ , റോജ, മുതൽ വൽ, കളഭം, സൂത്രധാരൻ, അങ്ങിനെ നൂറിൽപരം ഹിറ്റ് സിനിമകളുടെ ലൊക്കേഷനാണ് ഇവിടം.

അഗ്രഹാരത്തിലെ സിനിമകളുടെ പ്രൊഡക്ഷൻ മാനേജരായ സുഹൃത്ത് കണ്ണനയ്യരുടെ വീട്ടിൽ കയറി സൗഹൃദ സംഭാഷണവും കഴിഞ്ഞ് ക്യാമറയുമായി അഗ്രഹാരക്കാഴ്ച്ചകളും വിശാലമായ കുളവും പാടങ്ങളുമൊക്കെ പകർത്തി കളഭം സിനിമയുടെ ഷൂട്ടിങ്ങിനുപയോഗിച്ച അഗ്രഹാരത്തിലെ നാരായണൻ ചേട്ടനെയും കണ്ട് അടുത്ത സ്ഥലം ഷൂട്ട് ചെയ്യാനായി ഇറങ്ങി മണിരത്നത്തിന്റെ റോജാ സിനിമയിലെ ഗാന രംഗം ചിത്രീകരിച്ച വഴിയിലൂടെ ചേട്ടൻ മാരോടൊക്കെ കുശലം പറഞ്ഞ് ഇടക്ക് വണ്ടി നിർത്തി  ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. കൊയ്ത് മെതിച്ച നെല്ല് കുന്നു പോലെ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചകളും കാണാം. അന്യൻ സിനിമയുടെ ഗാന രംഗം ചിത്രീകരിച്ച അന്യൻ പാറയിലേയ്ക്കാണ് യാത്ര അന്യൻ പാറയിൽ പോയതിന് എണ്ണമില്ല. കാരണം സുന്ദരപാണ്ഡ്യപുരത്തെ കൃഷിയിടങളുടെ വിശാലമായ കാഴ്ച്ച ഇവിടെ നിന്ന് കാണാൻ കഴിയും.

ഷൂട്ട് കഴിഞ്ഞു വീണ്ടും യാത്ര സുരണ്ടയിലേയ്ക്ക് കൂടുതൽ തോട്ടങ്ങൾ ഉള്ള സ്ഥലമാണ് സുരണ്ട നെല്ലി, മാവ്, തെങ്ങ് എന്നിവയാണ് ഇവിടെ. നെല്ലിക്ക പിടിച്ചു കിടക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്. കുറെ ദൃശ്യങ്ങൾ പകർത്തി. തമിഴ്നാട്ടിൽ പൈങ്കുനി ഉത്രം ഉത്സവമായതിനാൽ കോവിലുകളിൽ പൂജയും തിരക്കും അന്നദാനവും കുറച്ചു അതും ക്യാമറയിൽ പകർത്തി ഭഷണം കഴിക്കാൻ നിന്നില്ല. ഒരു പത്തേക്കർ കൃഷിയിടത്തിനു സമീപം രണ്ട് കോവിലുകളെങ്കിലും തമിഴ് നാട്ടിൽ കാണും തമിഴർക്ക് ദൈവതുല്യമാണ് കൃഷി .ആചാരങ്ങളും അനുഷ്ഠാനങ്ങളിലും ഒരു പാട് വിശ്വസിക്കുന്നവരാണ് തമിഴർ . രാവിലെ മുതലുള്ള യാത്രയും വെയിലും ചൂടും നല്ലക്ഷീണമുണ്ട്. എങ്കിലും തെങ്കാശിയിൽ എത്തണം വെളിച്ചം പോകും മുൻപേ തെങ്കാശി കാശി വിശ്വനാഥർ ക്ഷേത്രം കൂടി ഷൂട്ട് ചെയ്യേണ്ടതുണ്ട് നാല് മണിയോടെ തെങ്കാശിയിലെത്തി.

ക്ഷേത്രത്തിനു സമീപത്തെ വലിയ വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും രുചികരമായ ഒരു മസാല ദോശയും ഒരു നെയ് റോസ്റ്റും. എരുമ പാലിന്റ രണ്ടും കോഫിയും ക്ഷീണം പമ്പ കടന്നു. ഹോട്ടലിൽ മൊബയിൽ ഒന്നു ചാർജു ചെയ്തു. വീണ്ടും തിരക്കിലേയ്ക്ക് വിശ്വനാഥന്റെ കൽക്ഷേത്രത്തിന്റെ മനോഹാരിത പല ആംഗിളുകളിൽ ഫ്രെയിമിലാക്കി ആറ് മണിയോടെ തെങ്കാശിയോട് യാത്ര പറഞ്ഞു 

Related Articles

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles