കൊല്ലം:വര്‍ഗ്ഗീയതെയ്ക്കെതിരെ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ലോക്കല്‍ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ നടത്തും. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനും വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനും നടത്തുന്ന ആര്.എസ്.എസ്സ്, എസ്.ഡി.പി.ഐ ശ്രമങ്ങള്‍ ക്കെതിരെയാണ് സി.പി.ഐ(എം) ബഹുജന കൂട്ടായ്മ നടത്തുന്നത്. ജില്ലാസെക്രട്ടറി എസ്.സുദേവന് ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍ സദാനന്ദപുരം, എസ്.രാജേന്ദ്രന് കടയ്ക്കല്‍, പി.രാജേന്ദ്രന് മങ്ങാട്, ജെ.മേഴ്സികുട്ടിയമ്മ പൂതക്കുളം, സൂസന്‍കോടി ചവറ, കെ.സോമപ്രസാദ് എംപി ശാസ്താംകോട്ട, എം.എച്ച്.ഷാരിയര്‍ പോളയത്തോട്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എസ്.ജയമോഹന് അയിരനല്ലൂര്‍, ജോര്‍ജ്ജ്മാത്യു പുനലൂര്‍, എം.ശിവശങ്കരപിള്ള പാവുമ്പ, എക്സ്.ഏണസ്റ്റ് പള്ളിമുക്ക്, ബി.തുളസീധരകുറുപ്പ് പരവൂര്‍ ടൗണ്‍, പി.എ.എബ്രഹാം എഴുകോണ്‍, എസ്.വിക്രമന് ചുണ്ട, വി.കെ.അനിരുദ്ധന് അഞ്ചാലുംമൂട്, സി.ബാള്‍ഡുവിന്‍ കുണ്ടറ, റ്റി.മനോഹരന് തേവലക്കര നോര്‍ത്ത്, സി.രാധാമണി കരുനാഗപ്പള്ളി വെസ്റ്റ്, എം.നൗഷാദ് എംഎല്‍എ പാലത്തറ എന്നിവര്‍ അതാത് കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.