24.9 C
Kollam
Sunday, September 25, 2022
spot_img

സി.ഐ ഉൾപ്പടെയുള്ള പൊലീസ് പെട്രോളിംഗ് ജീപ്പ് പ്രദേശവാസികൾ തടഞ്ഞുവെച്ചു

അമ്പലപ്പുഴ: വണ്ടാനം പടിഞ്ഞാറ് മദ്യപസംഘം ബഹളം വെക്കുന്നെന്നറിഞ്ഞ് പോയ പുന്നപ്ര പൊലീസ്സ് സ്റ്റേഷനിലെ സി.ഐ പ്രതാപന്ദ്രനെയും 4 പൊലീസുകാരെയും പ്രദേശവാസികൾ  മണിക്കൂറോളം തടഞ്ഞുവെച്ചു. ഇന്നലെ രാത്രി 10 ഓടെ ആയിരുന്നു സംഭവം. വണ്ടാനം മാധവ മുക്കിന് പടിഞ്ഞാറ് വിവാഹം നടക്കുന്ന വീടിനു സമീപം ഏതാനും യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന തായി വിവരം ലഭിച്ചതിനെ തുടർന്ന് പുന്നപ്ര പൊലിസ് സ്ഥലത്തെ കുരിശടിക്കു സമീപം ഇരുന്ന 2 യുവാക്കളെ ജിപ്പിൽ കയറ്റി. ഇതു കണ്ട സമീപത്തെ വിവാഹ വീട്ടിൽ നിന്നും സ്ത്രീകൾ അടക്കമുള്ള 50 ഓളം പേരെത്തി പൊലീസ് ജീപ്പ് തടഞ്ഞു. യുവാക്കളെ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് കൂടുതൽ ആളുകൾ എത്തിയതോടെ മറ്റു സ്റ്റേഷനുകളിൽ നിന്നും വിവരം അറിഞ്ഞ് കൂടുതൽ പൊലീസ് എത്തി നാട്ടുകാരെ മാറ്റിയ ശേഷം രണ്ടു യുവാക്കളെയും കയറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഘർഷത്തിൽ 2 ജീപ്പുകളുടെ ചില്ലുകൾ തകർത്തെന്നും, 3 പൊലീസുകാർക്ക് പരിക്കേറ്റെന്നും പുന്നപ്ര പൊലീസ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ഹോം ഗാർഡ് പീറ്ററെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം ഉണ്ടാക്കിയ നാലു പേരെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതായാണ് വിവരം

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles