തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സി.പി.എം വര്‍ഗീയത നിറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സര്‍ക്കാരെന്നും വി.ഡി സതീശന് പറഞ്ഞു. സി.പി.ഐക്കും പദ്ധതിയില്‍ എതിര്‍പ്പുണ്ട്, അവര്‍ വര്‍ഗീയ സംഘടനയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഷയം മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയവരും കമ്പനികളും ചര്‍ച്ച ചെയ്താല്‍ പോര, ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ കെ.റെയിലുമായി മുന്നോട്ട് പോവാന്‍ സര്‍ക്കാറിനെ അനുവദിക്കില്ലെന്നും വി.ഡി സതീശന് വ്യക്തമാക്കി.കെ- റെയിലില്‍ ശശി തരൂര്‍ എം.പി യു.ഡി.എഫ് നിലപാടിനൊപ്പമാണെന്നും വി.ഡി.സതീശന് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തരൂര്‍ തനിക്ക് മറുപടി നല്‍കിയിട്ടുണ്ട്. നിലപാട് തരൂര്‍ പരസ്യമായി പറയുമെന്നും സതീശന് വ്യക്തമാക്കി.