29.9 C
Kollam
Sunday, January 23, 2022
spot_img

സില്‍വര്‍ലൈന്‍ പദ്ധതി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ അംബാസഡര്‍ ആണ് ശശി തരൂരെന്ന് വി.മുരളീധരൻ

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ അംബാസഡര്‍ ആണ് ശശി തരൂര്‍ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശശി തരൂര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി വന്നതിനുള്ള സാഹചര്യം എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് എടുത്തുകൊണ്ടിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് ഒപ്പമാണ് കോണ്‍ഗ്രസ് എങ്കില്‍ ആദ്യം ചെയ്യേണ്ടത് ശശി തരൂരിനോട് വിശദീകരണം ചോദിക്കുകയല്ല ശശി തരൂരിന്‍റെ നിലപാട് തിരുത്തിക്കുകയാണ് വേണ്ടത്. നിലപാട് തിരുത്താൻ തയാറാകുന്നില്ലെങ്കിൽ പിന്നീട് ഇയാളെ എന്ത് ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles