മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സിബിഐ അഞ്ചാം ഭാഗത്തില്‍ കനിഹയും. സംവിധായകന് കെ മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കനിഹ തന്നെയാണ് സിബിഐയുടെ സെറ്റിലെത്തിയ വിവരം അറിയിച്ചത്.
ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു’. കനിഹ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.’പഴശ്ശി രാജ’യാണ് ഇരുവരും ഒരുമിച്ചെത്തിയ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ കനിഹ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിട്ടുണ്ട്. അതേസമയം, സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസില്‍ പുറത്തിറങ്ങി.
സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്, സായികുമാര്‍, സൗബിന് ഷാഹിര്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.