മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ സിബിഐ അഞ്ചാം ഭാഗത്തില്‍ ദീലീഷ് പോത്തനും. ദിലീഷ് സെറ്റിലെത്തിയ വിവരം സംവിധായകന് കെ മധുവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിലീഷ് പോത്തനും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും ഒപ്പം നില്ക്കുന്ന ചിത്രവും മധു പങ്കുവച്ചിട്ടുണ്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്, സായികുമാര്‍, സൗബിന് ഷാഹിര്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.