26.9 C
Kollam
Thursday, October 6, 2022
spot_img

സിപി ഐ അമ്പലംകുന്ന് കൈതയിൽ ബ്രാഞ്ച് സമ്മേളനം

ഓയൂർ : ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള  അമ്പലംകുന്ന് കൈതയിൽ   ബ്രാഞ്ച് സമ്മേളനം നടന്നു സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രകടനം മുത്താരംകുന്നിൽ നിന്നും ആരംഭിച്ചു അമ്പലംകുന്നു വഴി കൈതയിൽ  ജങ്ഷനിൽ തയ്യാറാക്കിയ  രക്തസാക്ഷി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി  പാർട്ടിയുടെ മുതിർന്ന നേതാവായ ദിവാകരൻ പതാക ഉയർത്തി  തുടർന്ന്  മുത്താരംകുന്ന്  സിദ്ധാർത്ഥ സ്‌കൂളിലെ   ഇടവഴിക്കൽ  ഗോപാലൻ നഗറിൽ   നടന്ന പൊതു സമ്മേളനം  സി പി ഐ സംസ്ഥാന   അസിസ്റ്റന്റ്  സെക്രട്ടറി  അഡ്വ ;കെ പ്രകാശ്ബാബു ഉത്‌ഘാടനം ചെയ്തു

പുതിയകാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് ആശയങ്ങളുടെ സ്വീകാര്യത ജനങ്ങൾക്കു കൂടുതൽ പ്രചോദനം നൽകുന്നതായാണ് കാണുന്നതെന്നും കമ്മ്യുണിസ്റ്റ് പാർട്ടികൾ മാർക്സിസം ലെനിനിസം എന്നി പ്രത്യയ ശാസ്ത്രങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും ലോകത്ത് എല്ലായിടത്തും അങ്ങിനെയാണ് പാർട്ടിയുടെ പ്രവർത്തനമെന്നും ഇന്ത്യക്കു വെളിയിലുള്ള രാജ്യങ്ങളിൽ കമ്മ്യുണിസ്റ്റ്കാർ എങ്ങിനെ കഴിയുന്നു അവിടുത്തെ തൊഴിലാളി വർഗം നേരിടുന്ന പ്രശ്നങ്ങൾ മറ്റു കമ്മ്യുണിസ്റ്റ് രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ  മറ്റുള്ളവരെ ക്കുറിച്ചു കാര്യമായി ചിന്തിക്കുമ്പോഴാണ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ  ഈ കാലഘട്ടത്തിലെ പ്രവർത്തനത്തിന്റെ പ്രസക്തിനമ്മൾ മനസ്സിലാക്കുന്നത് എന്നും ഉത്‌ഘാടനപ്രസംഗത്തിൽ പ്രകാശ് ബാബു പറഞ്ഞു. സമ്മേളനത്തിന് അരുൺ കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.  അഡ്വ;എം സി ബിനുകുമാർ,ജെ വിക്രമൻ,അനീഷ് വയ്യാനം ,എസ് ഷിജു,എ ചന്ദ്രൻപിള്ള, എസ് മനോജ്,ആർ പ്രകാശ് ,കെ ജെയിമ്സ്‌  ബ്രാഞ്ച് സെക്രട്ടറി സജികുമാർ. എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു 

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles