24.9 C
Kollam
Friday, October 29, 2021
spot_img

സിപിഐക്കെതിരെ മുന്നണി നേതൃത്വത്തിന് പരാതി നൽകാൻ ജോസ് പക്ഷം ; CPI ഇപ്പോഴും പിന്നിൽ നിന്നുകുത്തുന്നു

കോട്ടയം: എൽഡിഎഫിനെ കുരുക്കാക്കി സിപിഐ കേരളാ കോൺഗ്രസ് ഭിന്നത. സിപിഐക്കെതിരെ മുന്നണിയിൽ പരാതി നൽകാനൊരുങ്ങുക യാണ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ കേരളാ കോൺഗ്രസ് നേട്ടമുണ്ടാക്കിയില്ലെന്ന നേട്ടമുണ്ടാക്കിയില്ലെന്ന പരാമർശമാണ് ജോസ് പക്ഷത്തെ ചൊടിപ്പിച്ചത് . സിപിഐയുടെ പെരുമാറ്റം എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നി ല്ലെന്നും കേരള കോണ്‍ഗ്രസിന്റെ പരാതി ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് കേരള കോൺഗ്രസ് സിപിഎമ്മിന് പരാതി നൽകും. ഇതാദ്യമായാണ് എൽഡിഎഫിൽ കേരളാ കോൺഗ്രസ് ജോസ് പക്ഷം സിപിഐയെ വിമര്‍ശിക്കുന്നത്. ജോസ് കെ മാണിയുടെ ജനകീയതയെ ചോദ്യം ചെയ്തതോടെയാണ് മൗനം വെടിഞ്ഞത്.രണ്ടാം സ്ഥാനം നഷ്ടപ്പെടുമോ എന്ന പേടിയിലാണ് സി പി ഐ എന്ന് കേരളാ കോൺഗ്രസ്സ് നേതൃത്വം പറയുന്നത് 


കടുത്തുരുത്തിയിലും പാലായിലും സിപിഐ തങ്ങളെ സഹായിച്ചില്ലെന്നും പരാതിയുണ്ട്. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന് സിപിഐക്ക് പേടിയെന്നും പരാതിയിൽ പറയുന്നു. സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും ജോസ് കെ മാണി ആരോപിക്കുന്നു. അതേസമയം, കേരളാ കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോര്‍ട്ടിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. പാര്‍ട്ടി ചർച്ച ചെയ്തെടുത്ത നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്. അവലോകന റിപ്പോര്‍ട്ടിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് നേതൃത്വം.

നിയമസഭാ തെര‍ഞ്ഞെടുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വന്നത്. എൽഡിഎഫിലേക്കുള്ള പ്രവേശനത്തെ ആദ്യഘട്ടം മുതൽക്കെ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐ. അതേസമയം, സിപിഎം നിലപാടിൽ ഉറച്ച് നിന്നതോടെ സിപിഐ വഴങ്ങുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐക്ക് ഭേദപ്പെട്ട വിജയം ലഭിക്കുകയും പാലാ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ കേരളകോൺഗ്രസ് തോൽക്കുകയും ചെയ്തതോടെ കേരളാ കോൺഗ്രസിനെതിരേ സിപിഐ വീണ്ടും രംഗത്തെത്തിയത്. അതേസമയം, കേരളാ കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോര്‍ട്ടിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. പാര്‍ട്ടി ചർച്ച ചെയ്തെടുത്ത നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്. അവലോകന റിപ്പോര്‍ട്ടിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് നേതൃത്വം. നിയമസഭാ തെര‍ഞ്ഞെടുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വന്നത്.എൽഡിഎഫിലേക്കുള്ള പ്രവേശനത്തെ ആദ്യഘട്ടം മുതൽക്കെ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐ. അതേസമയം, സിപിഎം നിലപാടിൽ ഉറച്ച് നിന്നതോടെ സിപിഐ വഴങ്ങുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐക്ക് ഭേദപ്പെട്ട വിജയം ലഭിക്കുകയും പാലാ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ കേരളകോൺഗ്രസ് തോൽക്കുകയും ചെയ്തതോടെ കേരളാ കോൺഗ്രസിനെതിരേ സിപിഐ വീണ്ടും രംഗത്തെത്തിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles