29 C
Kollam
Monday, June 14, 2021
spot_img

സിപിഎം നേതൃത്വത്തിൽ അഞ്ചൽ തഴമേൽ കോളനികളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു


കൊല്ലം : അഞ്ചൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ തഴമേൽ ചുരകുളം ലക്ഷംവീട്,ഞാറാക്കാട് മേഖലയിലും സിപി എം അഞ്ചൽ അഗസ്ത്യകോട് അമ്പലമുക്ക് ബ്രാഞ്ച് കമ്മറ്റിയുടെയും നേതൃത്വത്തിൽ കോവിഡിലും ലോക്ക്ഡൗണിലും ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സിപിഎം കൊല്ലം ജില്ല സെക്രട്ടറിയേറ്റ് അംഗം എസ്. ജയമോഹൻ ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. തഴമേൽ മേഖലയിൽ നാണൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. തഴമേൽ മേഖലയിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിൽ ജില്ല പഞ്ചായത്ത്‌അംഗം അംബികകുമാരി, പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. ബൈജു വി. എസ്. ഷിജു. വി. സുരേഷ്. എസ് അജാസ്. രാജേശ്വരി സതീഷ്. തങ്കച്ചൻ. ജെയിംസ്. സജി എന്നിവർ നേതൃത്യം നൽകി. അഞ്ചൽ അഗസ്ത്യകോട് അമ്പലംമുക്കിൽ ഡി വൈ എഫ് ഐ യുടെയും സി പി എം ന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് ഭക്ഷ്യകിറ്റും പടനോപകരണങ്ങളും വിതരണം നടന്നത്. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. ബൈജു, സിപിഎം എൽ സി സെക്രട്ടറി വി.എസ്. ഷിജു ,ജില്ലാ പഞ്ചായത്തംഗം അംബിക കുമാരി , സി പി എം അമ്പലംമുക്ക് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ ,ഡി വൈ എഫ് ഐ അമ്പലംമുക്ക് ബ്രാഞ്ച് പ്രസിഡൻറ് മഹേഷ്, വികാസ് വേണു, ജിത്ത്, ഷൈൻ, ബിജു, ഉദയൻ എന്നിവർ അഗസ്ത്യകോട് നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിന് നേതൃത്വം നൽകി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles