27.6 C
Kollam
Wednesday, May 18, 2022
spot_img

CPM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ; 46 അംഗ ജില്ലാ കമ്മിറ്റിയിൽ 5 വനിതകൾ

തിരുവനന്തപുരം:  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും  12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്‌. പ്രമോഷ്‌, ഷിജുഖാൻ, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വിനീഷ്‌, എസ്‌ പി ദീപക്‌ എന്നിവരാണ്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. അഞ്ച്‌ പേർ വനിതകളാണ്‌. എസ്‌ പുഷ്‌പലത, എം ജി മീനാംബിക, വി അമ്പിളി, ശൈലജബീഗം, പ്രീജ എന്നിവരാണ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

ആനാവൂർ നാഗപ്പൻ, സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, വി കെ മധു, ഇ ജി മോഹനൻ, എസ്‌ എസ്‌ രാജലാൽ, ബി സത്യൻ, കരമന ഹരി, പി രാജേന്ദ്രകുമാർ, എം എം ബഷീർ, സി കെ ഹരീന്ദ്രൻ, വി ജയപ്രകാശ്‌, കെ എസ്‌ സുനിൽ കുമാർ, ഡി കെ മുരളി, ഐ ബി സതീഷ്‌, മടവൂർ അനിൽ, അഡ്വ. എ എ റഷീദ്‌, എസ്‌ പുഷ്‌പലത, അഡ്വ. വി ജോയ്‌, ആർ സുഭാഷ്‌, പി രാമചന്ദ്രൻ നായർ, ഐ സാജു, എ എ റഹീം, കെ ശശാങ്കൻ, എസ്‌ ഷാജഹാൻ, വി എസ്‌ പദ്‌മകുമാർ, എം ജി മീനാംബിക, ആർ ആൻസലൻ, ആറ്റിങ്ങൽ സുഗുണൻ, എസ്‌ എ സുന്ദർ, സി ലെനിൻ, പി എസ്‌ ഹരികുമാർ, പ്രമോഷ്‌, ഷിജുഖാൻ, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വിനീഷ്‌, എസ്‌ പി ദീപക്‌.

ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ

ആനാവൂർ നാഗപ്പൻ, സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ്‌ സുനിൽ കുമാർ, ഡി കെ മുരളി, എസ്‌ പുഷ്‌പലത, അഡ്വ. വി ജോയ്‌.അതേസമയം, വട്ടിയൂർകാവ് എംഎൽഎ വി.കെപ്രശാന്തും മേയർ ആര്യാ രാജേന്ദ്രനും കമ്മിറ്റിയിൽ ഇല്ല

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles