29.9 C
Kollam
Sunday, January 23, 2022
spot_img

സിപിഎം കേന്ദ്രകമ്മിറ്റി ഡൽഹിയിൽ ആരംഭിച്ചു

ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായുള്ള സഖ്യം അടക്കം വിഷ‍യങ്ങൾ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ന്യൂഡൽഹിയിൽ ആരംഭിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിൽ നേരത്തേ പൊളിറ്റ് ബ്യൂറോയ്ക്ക് ഭിന്നാഭിപ്രായമാണ് ഉണ്ടായിരുന്നത്. ബിജെപിക്കെതിരേ ഇടത്- മതേതര പ്രാദേശിക കക്ഷികളുടെ സഖ്യമാണു വേണ്ടതെന്നാണ് കേരള ഘടകം വാദിക്കുന്നത്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസുമായി സഖ്യമില്ലാതെ പ്രതിപക്ഷ ഐക്യം അപ്രായോഗികമെന്ന് പശ്ചിമ ബംഗാൾ ഘടകം വാദിക്കുന്നു. സംസ്ഥാനങ്ങളിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും തമ്മിൽ വ്യത്യാസമുണ്ട്. ദേശീയതലത്തിൽ ബിജെപിയെ നേരിടണമെങ്കിൽ കോൺഗ്രസുമായി കൈകോർക്കാതെ അതു സാധ്യമാവില്ല- അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുന്നുവെന്നാണു കേരളത്തിലെ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കേരളഘടകം ശക്തമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതും.പശ്ചിമ ബംഗാളിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും സഖ്യത്തിലാണു മത്സരിച്ചത്. എന്നാൽ, മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിനോ മുഖ്യ പ്രതിപക്ഷമായി വളർന്ന ബിജെപിക്കോ ഭീഷണി ഉയർത്താൻ സഖ്യത്തിനായില്ല. ഈ സാഹചര്യവും സഖ്യത്തെ എതിർക്കുന്ന നേതാക്കൾ ചൂണ്ടിക്കാണിക്കും. വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയിൽ ദീർഘമായ ചർച്ചകൾ ആവശ്യമായി വരുമെന്നാണു നിഗമനം.പാർട്ടി കോൺഗ്രസിനു വേണ്ട കരടു രാഷ്ട്രീയ പ്രമേയവും കേന്ദ്ര കമ്മിറ്റി യോഗം തയാറാക്കിയേക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അടുത്തവർഷം ഏപ്രിലിൽ കണ്ണൂരിലാണു  ഇരുപത്തിമൂന്നാമതു സിപിഎം പാർട്ടി കോൺഗ്രസ്. സമീപകാലത്തു നടന്ന തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനവും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles