24.9 C
Kollam
Friday, October 29, 2021
spot_img

സാഹിത്യകാരി ഷെഹീറ നസീറിന് ഐ.പി.ആർ.എസ് അംഗത്വം ലഭിച്ചു

ഓച്ചിറ : സിനിമാ ഗാനരചയിതാക്കളുടെ ദേശീയ കൂട്ടായ്മയായ മുംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെർഫോർമിങ് റൈറ്റ് സൊസൈറ്റിയിൽ ഇനി ഓച്ചിറ സ്വദേശിനിയും. സാഹിത്യകാരിയും ഗാനരചനാ രംഗത്തെ പെൺസാന്നിധ്യവുമായ ഷെഹീറാ നസീറിനാണ് മലയാളത്തിലെ പ്രശസ്തർക്കൊപ്പം ഐ.പി.ആർ.എസ് അംഗത്വം ലഭിച്ചത്. ജാവേദ് അക്തർ, ഡയറക്ടർ ബോർഡ് അംഗവും ശശിഭൂഷൻ സൗത്ത് റീജ്യൻ ചുമതല നിർവ്വഹിക്കുന്ന ഐ.പി.ആർ.എസ് ഇന്ത്യാ ഗവൺമെന്റി​െൻറ അംഗീകാരമുള്ള ഗാനരചയിതാക്കളുടെ കൂട്ടായ്മയാണ്. ചങ്ങായി, ക്യാബിൻ, കെണി എന്നീ ചിത്രങ്ങളിൽ ഗാന രചന നിർവ്വഹിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന സലാം ബാപ്പു, നാദിർഷാ എന്നിവരുടെ ചിത്രങ്ങളിലും ഷഹീറാ നസീറിന് അവസരമുണ്ടാകും. ചോരുന്ന വരാന്തകൾ, ജാലകക്കാഴ്ചകൾ, മഴ നനയുന്നവർ എന്നിവയാണ് ഷഹീറ രചിച്ച കഥാ-കവിതാ സമാഹാരങ്ങൾ. മലയാള ഭാഷയ്ക്ക നൂറ് ശതമാനം വിജയം വരിച്ച കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപികക്കുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 2017 ലെ പ്രതിഭാ പുരസ്കാരഫലകം നേടിയ അദ്ധ്യാപിക കൂടിയാണിവർ. രചനകളെ മുൻനിർത്തി മുപ്പതിലധികം പ്രതിഭാ പുരസ്കാരങ്ങളും ഷഹീറയെ തേടിയെത്തിയിട്ടുണ്ട്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles