27.9 C
Kollam
Saturday, October 16, 2021

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; മാധ്യമപ്രവര്‍ത്തകന്‍ വേണുബാലകൃഷ്ണന് സസ്‌പെന്‍ഷന്‍

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കാരണത്താല്‍ മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയിലേക്ക് മാനേജ്‌മെന്റ് കടന്നത് ഇരയായ യുവ മാധ്യമപ്രവര്‍ത്തക പ്രസ്തുതചാനലിന്റെ വനിതാ സെല്‍ വഴി മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കുകയായിരുന്നു. മുന്നോട്ടുള്ള നടപടിയില്‍ ഈ പരാതിയില്‍ മാധ്യമ പ്രവര്‍ത്തക ഉറച്ചു നിന്നാല്‍ കടുത്ത  നടപടിതന്നെ വേണുവിനെതിരെ ഉണ്ടാകും. കഴിഞ്ഞ ദിവസമായിരുന്നു സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. ഇതിനു മുന്‍പും സമാനമായി ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയര്‍ന്നിരുന്നു. ആ സമയം അദ്ദേഹത്തിന്റെ  ബന്ധു ഇടപെട്ട് ഈ പരാതികള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു ചെയ്തത്.ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകയോട്  ഇദ്ദേഹം  മോശമായി പെരുമാറിയപ്പോള്‍  അവർ തിരികെ രോഷത്തോടെ പ്രതികരിച്ചുവെന്നും അവര്‍ കായികമായി പ്രതികരിച്ചുവെന്നുമാണ് സഹപ്രവർത്തകർ പറയുന്നത് 

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles