
വീഡിയോ ലിങ്ക്…………………………..https://fb.watch/8U-nnGyhk6/
പൂയപ്പള്ളി : സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹ ആലോചനകൾ മുടക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകൾ ഏകദേശം ധാരണയിലെത്തുകയും പിന്നീട് മുടങ്ങുകയും ചെയ്തു. രണ്ട് വിവാഹങ്ങളും മുടങ്ങിയതിൽ അസ്വഭാവികത തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വിവാഹം മുടങ്ങിയതിനു പിന്നിൽ പ്രവർത്തിച്ചത് അരുണാണെന്ന് മനസിലാക്കി പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അരുണുമായി ഒന്നിച്ച് പഠിച്ചിരു ന്നതുകൊണ്ട് അടുത്ത് ഇടപഴകിയിരുന്നു. എന്നാൽ പ്രണയമോ മറ്റ് യാതൊരു ബന്ധങ്ങളോ ഇയാളുമായി ഇല്ല എന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടി യ്ക്ക് വിവാഹാലോചനകൾ നടക്കുന്നതായറിഞ്ഞ് പെൺകുട്ടിയെ കാണാനെ ത്തുന്ന യുവാക്കളുടെ വീട് തേടിപ്പിടിച്ച് അവിടെയെത്തി താനും പെൺകുട്ടി യുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും പെൺകുട്ടിയുടെ ഫോട്ടോകൾ തൻ്റെ കൈവശമുണ്ടെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ച് കല്യാണ ങ്ങൾ മുടക്കുയാണ് അരുൺ ചെയ്തുകൊണ്ടിരുന്നത്. കൂടാതെ പല തവണ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ള തായും പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയതി നെ തുടർന്നാണ് അറസ്റ്റ് അരുണിനെ കോടതിയിൽ ഹാജരാക്കി