29.9 C
Kollam
Sunday, January 23, 2022
spot_img

സഹപാഠികളായ രണ്ട് വിദ്യാര്‍ഥിനികളെ കൊല്ലത്തുനിന്ന് കാണാതായി

കൊല്ലം : കൊട്ടിയം സഹപാഠികളായ രണ്ടുയുവതികളെ ദുരൂഹസാഹചര്യ ത്തിൽ കാണാതായി. ഉമയനല്ലൂർ വാഴപ്പിള്ളി സ്വദേശി 18-കാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശി 21-കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും. പഠിക്കുന്ന സ്ഥാപനത്തി ലേക്കെന്നു പറഞ്ഞാണ് 23-ന് രാവിലെ ഒൻപതോടെ ഇരുവരും വീട്ടിൽനിന്നിറങ്ങി യത്. കുണ്ടറയിൽനിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേർന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും ആറുമണിയോടെ വീട്ടിൽ മടങ്ങിയെത്താറുള്ളതുമാണ്.
ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താത്തിനെത്തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി. രാത്രിതന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നത് അന്വേഷണത്തെ ബാധിച്ചു. ഉച്ചയോടെ ഒരുകുട്ടിയുടെ ഫോൺ പ്രവർത്തനക്ഷമ മായതോടെ കാപ്പിൽ ഭാഗത്താണെന്നു തിരിച്ചറിഞ്ഞു. പിന്നീട് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും വിവാഹിതരാണ്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles