26.9 C
Kollam
Tuesday, May 17, 2022
spot_img

സസ്പെൻസുകൾ കോര്‍ത്തിണക്കിയ മുഹൂര്‍ത്തങ്ങളുമായി ‘സ്റ്റേറ്റ് ബസ്’ ടീസര്‍ എത്തി ; കാണാം

പകയുടെയും സ്നേഹത്തിന്‍റെയും കഥ പറയുന്ന സ്റ്റേറ്റ് ബസിന്‍റെ ടീസര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സ്റ്റേറ്റ് ബസിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ നേടിയ യുവസംവിധായകനും നാടകപ്രവര്‍ത്തകനുമായ ചന്ദ്രന്‍ നരീക്കോടിന്‍റെ പുതിയ ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’.കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles