26.9 C
Kollam
Friday, January 28, 2022
spot_img

സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ

തിരുവനന്തപുരം : സര്‍വകലാശാലകളിലെ രാഷ്​ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന്​ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മ്​ ഖാന്‍. കാലടി യൂനിവേഴ്​സിറ്റി​യിലെ വൈസ്​ ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട്​ സര്‍ക്കാറിന്​ കത്തയച്ചതിന്​ പിന്നാലെയാണ്​ ഗവര്‍ണര്‍ പ്രശ്​നത്തില്‍ പരസ്യപ്രതികരണം നടത്തുന്നത്​. സര്‍വകലാശാലകളില്‍ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരെ നിയമിക്കുകയാണ്. തിരുത്താന്‍ പരമാവധി ശ്രമിച്ചു​. താന്‍ പരമാവധി ശ്രമിച്ചിട്ടും സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈസ് ചാന്‍സലര്‍ പദവി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. ചാന്‍സലര്‍ ഭരണഘടനാ പദവിയല്ല, അതിനാല്‍ മുഖ്യമന്ത്രിക്ക് ആ പദവി ഏറ്റെടുക്കാം. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ഒപ്പിടാന്‍ തയ്യാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ചാന്‍സലറായി ഇനിയും തുടരാനില്ല. രാഷ്​ട്രീയ ഇ​ടപെടല്‍ ഉണ്ടാവില്ലെന്ന ഉറപ്പ്​ നല്‍കിയാല്‍ മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നും ആരിഫ്​ മുഹമ്മദ്​ ഖാന്‍ പറഞ്ഞു. സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളെ കുറിച്ച്‌​ നിരവധി തവണ അറിയിച്ചിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. ഉന്നത വിദ്യാഭ്യാസത്തിന്​ കേരളം വിടേണ്ട അവസ്ഥയാണ്​ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles