26.9 C
Kollam
Thursday, October 6, 2022
spot_img

സരിഗമപ കേരളം മത്സരാർഥിയും കാൻസർ സർവൈവറും ആയ അവനിയുടെ കഥ

പതിനഞ്ചു വയസുകാരി അവനി എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ്. ജീവിതെത്തിലെ ചെറിയ പ്രശ്നങ്ങളിൽ തളർന്നു പോകുന്ന നമുക്ക് മുന്നിലാണ് രണ്ടു വർഷമായി ക്യാൻസറിനോട് പോരാടുന്ന ഈ കുട്ടി കൈയ്യടി നേടുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് Lymphoblastic Lymphoma എന്ന അസുഖം ബാധിക്കുന്നത് എങ്കിലും ആ കുട്ടി തളർന്നില്ല, പോരാടി. ഇപ്പോൾ സരിഗമപ കേരളം ലിറ്റിൽ ചാംപ് സിലെ ഒരു മത്സരാർഥിയാണ് അവനി  തന്റെ  കഥ അവനിപറയുന്നത്   കേൾക്കണം സമൂഹം 

ഞാൻ അന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. പെട്ടെന്ന് പാട്ടു പാടുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി. ചില പാട്ടുകൾ പാടാൻ വല്ലാത്ത ബുദ്ധിമുട്ടു തോന്നി. അങ്ങനെ ഞങ്ങൾ ഒരു ഡോക്ട്ടറെ കണ്ടു അദ്ദേഹം സ്കാനിങ്ങും എക്സ്റേയും എടുക്കാൻ പറഞ്ഞു. അതിന്റെ അടുത്ത ദിവസം രാത്രി എനിക്ക് ശ്വാസം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി. വീട്ടുകാർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടോടി. ദിവസങ്ങൾക്ക് ശേഷം അറിഞ്ഞു എനിക്ക് Lymphoblastic Lymphoma എന്ന അസുഖമാണെന്ന്. എനിക്കിത് തരണം ചെയ്യാൻ കഴിയും എന്ന് ഡോക്ക്ടർമാർ പറഞ്ഞു എന്നാലും അതത്ര എളുപ്പമായിരുന്നില്ല. ഞാൻ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ ഏകദേശം 25 റേഡിയേഷനോളം ഞാൻ എടുത്തു കഴിഞ്ഞു.ലോകത്താർക്കും ഇങ്ങനെ ഒരു വേദന കൊടുക്കരുതേ എന്നാണ് പ്രാ൪ത്ഥനഈ പോരാട്ടത്തിന്റെ പല ഘട്ടത്തിലും ഞാൻ തളർന്നു പോയിട്ടുണ്ട്. എന്നാൽ എന്റെ മാതാപിതാക്കളും ഡോക്ടർമാരുമാണ് എനിക്ക് ഊർജം തന്നത്. എനിക്കിങ്ങനെ വന്നല്ലോ എന്ന് ഞാൻ ഒരിക്കലും ദുഖിച്ചിട്ടില്ല, എനിക്കിത് താങ്ങാൻ കഴിയും എന്നത് കൊണ്ടാണല്ലോ എനിക്കിത് വന്നത്. ലോകത്താർക്കും ഇങ്ങനെ ഒരു വേദന കൊടുക്കരുതേ എന്നാണ് പ്രാർത്ഥന.

ഞാൻ ആദ്യമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ, എന്റെ ബെഡിന്റെ ഇടതു ഭാഗത്തെ കട്ടിലിൽ ഒരു കുഞ്ഞു വാവ ഉണ്ടായിരുന്നു. ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്. ഞാൻ ആലോചിക്കുമായിരുന്നു, എന്ത് ചെയ്തിട്ട്ടാണ് ഈ കുഞ്ഞിന് ഇത്രയും വേദന കൊടുക്കുന്നത്. ഈ പോരാട്ടം തുടങ്ങാൻ എനിക്കുള്ള പ്രചോദനം ആ കുഞ്ഞായിരുന്നു.കഴിഞ്ഞ സീസൺ സരിഗമപയുടെ ഫിനാലെ സ്റ്റേജിൽ ഞാൻ ഉണ്ടായിരുന്നു. അന്ന് ഗസ്റ്റ് ആയി വന്ന ഞാൻ എല്ലാവരോടും പ്രോമിസ് ചെയ്തിരുന്നു അടുത്ത സീസണിൽ ഞാൻ ഉണ്ടാകും എന്ന്. എന്നാൽ ലിറ്റിൽ ചാമ്പ്സിന്റെ ഓഡിഷൻ വിളിച്ചപ്പോൾ ഞാൻ വിചാരിച്ചു കുട്ടികൾക്കുള്ളതല്ലേ വേണ്ട എന്ന്. പിന്നീട് എന്റെ അനിയത്തിക്കൊപ്പം ഞാൻ ഓഡിഷന് വന്നു. ഇവിടുത്തെ വൈബ് കണ്ടപ്പോൾ എനിക്കും പങ്കെടുക്കാൻ തോന്നി. അങ്ങനെ ഞാൻ ഇവിടെ എത്തി.ഇവിടെ ഓരോ നിമിഷവും സ്പെഷ്യൽ ആണ്. സഹ-മത്സരാർഥികളും ടീമും ഒക്കെ ഇനി നന്നായി കെയർ ചെയ്യുന്നുണ്ട്. ഓരോ നിമിഷവും ഞാൻ എന്ജോയ് ചെയ്യുന്നു.

എന്റെ ജീവിതം മുഴുവൻ ഞാൻ സംഗീതത്തോട് കടപ്പെട്ടിരിക്കുന്നു. അഞ്ചാം വയസ് മുതൽ ഞാൻ സംഗീതം പഠിക്കുന്നതാണ്. ഞാൻ വീണുപോയ ദിവസത്തിന്റെ തലേന്ന് പോലും മൂന്നു മണിക്കൂർ കച്ചേരി നടത്തിയിരുന്നു ഞാൻ. എന്റെ രോഗം കണ്ടു പിടിക്കാൻ സഹായിച്ചത് തന്നെ സംഗീതമാണ്, അത് തന്നെയാണ് എന്റെ മരുന്നും. ഞാൻ ഇപ്പോഴും മരുന്ന് കഴിക്കുന്നു, ഷൂട്ടിന്റെ ബ്രെയ്ക്കിൽ റേഡിയേഷൻ എടുക്കുന്നു. ഇതും ഞാൻ മറികടക്കും.എനിക്കാരുടെയും സിംപതി വേണ്ട. എന്റെ പോരാട്ടം എനിക്കറിയാം , ഞാൻ അതിൽ അഭിമാനിക്കുന്നു. എന്റെ ഈ യാത്ര ഒരാളെ എങ്കിലും പ്രചോദിപ്പിച്ചു എങ്കിൽ അതാണ് എന്റെ നേട്ടം. ഇനി എന്നെ പോലെ പോരാടുന്നവരോട്, വിട്ടുകൊടുക്കരുത്, പോരാടുക.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles