Home Latest NewsNews സമ്മതിദായകരും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം

സമ്മതിദായകരും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം

by Green Media Vision


വോട്ട് ചെയ്യാനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്. രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കയ്യിൽ കരുതുക. പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാൽ അവരോട് മാസ്‌ക് വച്ച് സംസാരിക്കാൻ പറയുക. ആരോട് സംസാരിച്ചാലും ആറ് അടി സാമൂഹിക അകലം പാലിക്കണം. പോളിങ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുന്നിലും പിന്നിലും ആറടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നിൽക്കരുത്.
കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ. പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യുവാൻ പോകുക. അവർ ആൾക്കൂട്ടത്തിൽ പോകരുത്. മറ്റു ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്. 
വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച് പോകുക. വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ – 1056 ൽ വിളിക്കാവുന്നതാണ്

GREEN MEDIA VISION

You may also like

Leave a Comment