30.9 C
Kollam
Tuesday, August 3, 2021
spot_img

സമ്പൂർണ്ണ ലോക്ക് ഡൗൺ നീട്ടിയേക്കില്ല; ഇനി നിയന്ത്രണം ടിപിആർ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ നീട്ടേണ്ടതില്ലെന്ന് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനത്തിൽ വേർതിരിച്ച് പ്രാദേശികമായാകും ഇനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് ഉണ്ടാവുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത് 
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാകും ഇനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടിപിആർ 30ന് മുകളിലുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകും. 20- 30 ശതമാനത്തിനും ഇടയിലുള്ള സ്ഥലങ്ങളിൽ നിലവിലെ രീതിയിലുള്ള നിയന്ത്രണങ്ങൾ, 8- 20 ശതമാനത്തിന് ഇടയിലുള്ള സ്ഥലങ്ങളിൽ ഭാഗിക നിയന്ത്രണവും 8 ശതമാനത്തിൽ താഴെയുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകളുമാകും ഉണ്ടാവുക 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles