Home Latest NewsNews സമന്വയംത്രിദിന കലാപഠന ക്യാമ്പ് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഹാളിൽ

സമന്വയംത്രിദിന കലാപഠന ക്യാമ്പ് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഹാളിൽ

by Green Media Vision

 
കൊല്ലം:യൂസഫലി കേച്ചേരി മ്യൂസിക്കൽ ഫൗണ്ടേഷനും, കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബും സംയുക്തമായി ഏപ്രിൽ 11,12, 13തീയതികളിൽ സ്പോർട്ട്സ് ക്ലബ് ഹാളിൽ, ജില്ലയിലെ 5വയസ്സ് മുതൽ 15വയസ്സ് വരെയുള്ള കുട്ടികൾക്കായി “സമന്വയം” ത്രിദിന കലാ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിത്രകല, ശിൽപ്പകല, സംഗീതം, സാഹിത്യം, അഭിനയം, നൃത്തം,കരകൗശലം, ശാസ്ത്രം,ക്രാഫ്റ്റ് എന്നീ കലകൾ കൂട്ടിയിണക്കി നല്ലഅറിവുകൾ നൽകി നാളെയുടെ തലമുറയെ വാർത്തെടുക്കുവാനായുള്ള ഒരു കരുതലാണ് “സമന്വയം”. ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് ഉൽഘാടനം ചെയ്യുന്ന ക്യാംപ് മൂന്ന് ദിവസങ്ങളിലായി രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഉണ്ടായിരിക്കും.ചിത്രകാരൻ  കെ.വി. ജ്യോതിലാൽ, രാജേഷ്മഹേശ്വർ, മണിവർണൻ, സുവർണൻ പരവൂർ,പൊന്നി തെന്മല,എന്നിവർ കലകളുടെ വിവിധ ജാലകങ്ങൾ തുറക്കുന്നു. ചിത്രകാരനും, ശിൽപ്പിയുമായ കെ.വി. ജ്യോതിലാൽ ക്യാമ്പ് ഡയറക്ടറായി ക്ലാസുകൾക്ക് നേതൃത്വം  നൽകും   13 ന് വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനവും  കുട്ടികൾക്ക് സർട്ടിഫിക്കറ്റും ക്യാമ്പിൽ  മികവുകാണിച്ച  പ്രതിഭകൾക്ക് പുരസ്കാരങ്ങളും നൽകുന്നതാണ്.താൽപ്പര്യമുള്ള കുട്ടികൾ, ക്യാമ്പ് ഡയറക്ടർ കെ.വി ജ്യോതിലാൽ. ഫോൺ. 93879069,ക്യാമ്പ് കൺവീനർ,വി. മനുരാജ്, ഫോൺ,9446592179. എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് കോവിഡ് 19 മാനദണ്ഡപ്രകാരം ക്യാമ്പിൽ പങ്കെടുക്കാം.
 green media vision news

You may also like

Leave a Comment