25.8 C
Kollam
Sunday, June 26, 2022
spot_img

സപ്ലൈകോ സേവനങ്ങൾ ഓൺലൈനിൽ- ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച്ച

കൊല്ലം :താമരക്കുളത്ത് പ്രവർത്തിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാറിൽ നിന്ന് സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാം. “സപ്ലൈ കേരള” എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെ സപ്ലൈകോ ഓൺലൈൻ വിൽപന വിതരണ മേഖലയിലേക്ക് കടക്കുകയാണ്.നാളെ വൈകുന്നേരം 3 മണിക്ക് കൊല്ലം താമരക്കുളം റെഡ്യാർ ഹാളിൽ വച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ കൊല്ലം താമരക്കുളം പീപ്പിൾസ് ബസാറിൽ നിന്നാണ് ഓൺലൈൻ സാധനങ്ങളുടെ വിതരണം നടത്തുന്നത്. 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കാണ് ഓൺലൈനിൽ കൂടി ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുന്നത്.

താമസിയാതെ ജില്ലയിലെ മറ്റ് വില്പനശാലകളിലേയ്ക്കും ഈ പദ്ധതി വ്യാപിപ്പിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും “സപ്ലൈ കേരള” എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു വേണം ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾ ഒഴികെയുള്ള നിത്യോപയോഗ സാധനങ്ങൾ വരിനിൽക്കാതെയും സമയവും പണവും ലാഭിച്ചും വീട്ടിലിരുന്ന് വാങ്ങുവാനുള്ള സൗകര്യം ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. എല്ലാ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും എം. ആർ.പി യിൽ നിന്ന് അഞ്ച് മുതൽ 30 ശതമാനം വരെ വരെ വിലക്കിഴിവ് ലഭിക്കും. ഇതിനുപുറമേ ഓൺലൈനിൽ ഓർഡർ ചെയ്യുന്നവർക്ക് വിലയിൽ അഞ്ചു ശതമാനം അധിക കിഴിവ് നൽകുന്നുണ്ട്. ആയിരം രൂപയ്ക്ക് മുകളിൽ വരുന്ന ബില്ലിന് ഒരു കിലോഗ്രാം ശബരി ചക്കി ഫ്രഷ് ആട്ടയും, രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലിന് 250 ഗ്രാം ശബരി ഗോൾഡ് തേയിലയും,അയ്യായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലിന് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണയും സൗജന്യമായി ലഭിക്കും. ഡെലിവറി ചാർജ് ആയി 35 രൂപ മാത്രമാണ് ഈ സേവനത്തിന് ഈടാക്കുന്ന

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles