24.9 C
Kollam
Tuesday, January 25, 2022
spot_img

സന്ദീപിന്‍റേത് സിപിഎം ആസൂത്രണം ചെയ്ത കൊലപാതകം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകം സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ കൃത്യമായ ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കൊലപാതകം ചില പ്രാദേശിക നേതാക്കൾക്ക്  വ്യക്തമായി അറിവുണ്ടായിരുന്നുവെന്നാണ് അവരുടെ പ്രചാരണങ്ങളിൽനിന്ന് മനസിലാകുന്നത്. കൊലപാതകം നടന്ന് നിമിഷങ്ങൾക്കുള്ളിൽ ഫ്ലക്സുകളും ബോർഡുകളും നിരന്നത് സംശയമുണർത്തുന്നതായും അദ്ദേഹം ആരോപിച്ചു. സന്ദീപിന്‍റെ സന്തത സഹചാരിയും ഡിവൈഎഫ്ഐ നേതാവുമായ മനു  ഗുണ്ടാസംഘങ്ങൾ നടത്തിയതാണ് കൊലപാതകമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

അര മണിക്കൂറിനുള്ളിൽ മനു പോസ്റ്റ് പിൻവലിച്ചത് കൊലപാതകം സിപിഎം നടത്തിയതാണെന്നുള്ള സൂചനകൾ നൽകുന്ന്തായും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവല്ലയിൽ നടന്ന കൊലപാതകത്തിൽ സിപിഎമ്മിന്‍റെ കണ്ണൂരിലെ കൊലയാളി സംഘത്തിലെ മുഹമ്മദ് ഫൈസൽ പ്രതിയായത് തികച്ചും ദുരൂഹത ഉണർത്തുന്നതാണ്. പ്രതികളുമായി ജയിലിൽ കിടന്നുള്ള ബന്ധം മാത്രമേ  സിപിഎമ്മി നുള്ളതെന്ന് പ്രചരിപ്പിക്കുന്ന കഥ അടിസ്ഥാന രഹിതമാണ്. കണ്ണൂരിലെ സിപിഎമ്മിന്‍റെ കൊലയാളി സംഘാംഗമായി കൊലപാതകത്തിൽ മുഹമ്മദ് ഫൈസലിന്‍റെ പേര് എങ്ങനെ വന്നതെന്നുളള  മറുപടി സിപിഎം നൽകണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles