കോട്ടയം: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ലിമിറ്റഡിന്റെ ചെയർമാനായി എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസിനെ സർക്കാർ നിയമിച്ചു. ഫോം മാറ്റിംഗ് ഇന്ത്യ, കെ.എസ്.ആർ.റ്റി.സി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ഡയറക്റ്റർ ബോർഡ് അംഗമായി സണ്ണി തോമസ് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി രാഷ്ട്രീയ, സാമൂഹിക, ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്.