26.7 C
Kollam
Sunday, June 26, 2022
spot_img

സഞ്ചാരികളെ വിസ്മയിപ്പിക്കും ഉറുകുന്ന് പാണ്ഡവൻപാറ

(ഗ്രീൻ മീഡിയ വിഷൻ യാത്ര)

സുരേഷ് ചൈത്രം 

പുനലൂരില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  യാത്രികർക്ക്   ഉറുകുന്നിലെത്താം . അവിടെനിന്ന് രണ്ട് കിലോമീറ്റര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ യാത്ര ചെയ്താല്‍ പാണ്ഡവന്‍ പാറയുടെ അടിവശമെത്തും കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് ഭക്തിയും വിനോദവും ഇടകലര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്. ഏകദേശം 1300 അടി ഉയരത്തില്‍ 36 ഏക്കറിലായി നിറഞ്ഞുനില്‍ക്കുന്നു പാണ്ഡവന്‍പാറ.
കാനനപാതയും പിന്നിട്ട് ഏകദേശം ഒരു കിലോമീറ്റര്‍  കുത്തനെ  കയറ്റം കയറിയാൽ  പാണ്ഡവന്‍ പാറയുടെ മുകളിലെത്താം. പ്രകൃതിയെ  സാഹസികയാത്രക്കാർക്ക്   കയറ്റവും, പടവുകളും, കല്ലും നിറഞ്ഞ ഈ  പാത ദുഷ്‌കരമായി തോന്നില്ല. വഴിയുടെ അരികിലെല്ലാം പലയിനം കാട്ടുപൂക്കളുടെയും കുറ്റിച്ചെടികളുടെയും  ഔഷധ സസ്യങ്ങളുടെയും  നിറ സാന്നിധ്യവുമുണ്ട്  പാറയുടെ മുകളിലെത്തുന്ന സഞ്ചാരിക്ക് ലഭിക്കുന്നതാകട്ടെ കണ്ണും മനസ്സും കുളിര്‍ക്കുന്ന കാഴ്ചകളും. ഒരുവശത്ത് പാണ്ഡവന്‍പാറ ശിവ പാര്‍വ്വതീ ക്ഷേത്രവും അടുത്തായി കുരിശുമല തീര്‍ഥാടനകേന്ദ്രവും സ്ഥിതി ചെയ്യുന്നു.മുകളിൽ നിന്നാൽ മനോഹരമായ കാഴ്ചകൾ തന്നെയാണ് കാണാൻ കഴിയുക


മുകള്‍ ഭാഗത്ത്  ഇപ്പോഴും വീശിയടിക്കുന്ന  തണുത്തകാറ്റുള്ളതിനാൽ നട്ടുച്ചയ്ക്കുപോലും  ചൂട് അനുഭവപ്പെടില്ല. വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നെന്നാണ് ഐതിഹ്യം. അവര്‍ താമസിച്ച ഗുഹ ഇതിന്  തെളിവായി ശേഷിക്കുന്നു .ക്ഷേത്ര ഐതിഹ്യത്തില്‍ പറയുന്ന  ഭാഗത്ത് പാറയില്‍ ഭഗവാന്‍  ശ്രീ പരമേശ്വരന്റെ കാല്‍പാദങ്ങളും കാണാം. ഈ പാറയുടെ മറ്റൊരു വശത്തായി   മതസൗഹാര്‍ദത്തിന്റെ പ്രതീകമായി കുരിശും സ്ഥിതിചെയ്യുന്നു. ഇവിടേക്ക് നൂറുകണക്കിന് വിശ്വാസികളാണ് വര്‍ഷത്തില്‍ കുരിശുമല തീര്‍ത്ഥാടനം നടത്തുന്നത്. കുരിശുമലയില്‍ നിന്ന് നോക്കുമ്പോള്‍ ദേശീയപാതയോടു ചേര്‍ന്നുള്ള ഉറുകുന്ന് കനാല്‍ പള്ളി വ്യക്തമായി കാണാം.പാറയുടെ മുകളിലെത്തുന്ന സഞ്ചാരിക്ക് ഏത് ഭാഗത്തേക്ക് നോക്കിയാലും വന മേഖലയുടെ  ദൃശ്യ വിസ്മയം   ആവോളം   ആസ്വദിക്കാം  ഒരു ഭാഗത്ത് സഹ്യപര്‍വ്വത താഴ്‌വരകളും അതിനോടു ചേര്‍ന്ന് നിരവധി പാലങ്ങളോട് ചേര്‍ന്ന പുതിയ ബ്രോഡ്‌ഗേജ് തീവണ്ടിപ്പാതയും ഒറ്റക്കല്‍ തീവണ്ടി സ്റ്റേഷനും. മറുഭാഗത്ത് വിദൂര കാഴ്ച്ചയില്‍ തെന്മല പരപ്പാര്‍ അണക്കെട്ടും പരിസരവും ഡാമിലൂടെ ഒഴുകിവരുന്ന വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ലുക്ക് ഔട്ട് തടയണയും കനാലുകളും പരന്നുകിടക്കുന്ന എണ്ണപ്പനത്തോട്ടവും സംസ്‌കരണ കേന്ദ്രവും.  ഇടമണ്‍ പവര്‍‌സ്റ്റേഷനും പുനലൂരിലെ ജപ്പാന്‍ കുടിവെള്ള വിതരണ കേന്ദ്രവും. അങ്ങനെ പ്രകൃതി തീര്‍ത്ത  മനോഹര കാഴ്ചകൾ സഞ്ചാരികൾക്ക് ഒരുക്കുന്ന ഒരിടം തന്നെയാണ് തെന്മല ഉറുകുന്നു  പാണ്ഡവൻ പാറ 

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles