സുരേഷ് ചൈത്രം
അരുവികളും ചെറുപുഴകളും കടന്നുള്ള യാത്ര. കാഴ്ച്ചയ്ക്ക് വിരുന്നൊരു ക്കുന്ന അപൂർവ വനക്കാഴ്ചകൾ വന്യ വന്യമൃഗ ങ്ങളടക്കമുള്ള വനപാത യിൽ കൂടിയൊരു യാത്രപ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കൊല്ലത്തെ റോസ്മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പരപ്പാർ ഡാം വ്യൂ ആണ് റോസ്മലയുടെ പ്രധാന ആകർഷകം. ഇതിനു മുകളിൽ കയറിയാൽ അഗസ്ത്യവനത്തിന്റെ മനോഹാരിത സഞ്ചാരികളുടെ മനംകവരും. സൂര്യാസ്തമയ കാഴ്ചയും അതിസുന്ദരം. തെന്മല ഡാമിന്റെ ഒരു ഭാഗമാണ് പരപ്പാർ ഡാം.

വ്യൂ പോയിന്റിലേക്കുള്ള പ്രവേശന പാസിന് 40 രൂപയാണ് നിരക്ക്. ആര്യങ്കാവിൽനിന്ന് 12 കിലോമീറ്റർ ദൂരമുണ്ട് റോസ്മലയ്ക്ക്. 10 കിലോമീറ്ററോളം വനയാത്രയാണ്.കെഎസ്ആർടിസി ബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ട്. കാറിലും ജീപ്പിലുമായി ദിനംപ്രതി നിരവധിപേർ കാനന സൗന്ദര്യം കാണാനും പരപ്പാർ വ്യൂ പോയിന്റ് ഒരുക്കുന്ന ദൃശ്യവിരുന്ന് ആസ്വദിക്കാനും എത്തുന്നതായി ഫോറസ്റ്റ് അധികൃതർ പറയുന്നു. 2017 ജൂൺ ഏഴിന് മന്ത്രി കെ രാജുവാണ് റോസ്മല ടൂറിസം പദ്ധതി ഉദ്ഘാടനംചെയ്തത്. കൊല്ലം ജില്ലയുടെ മനോഹര കാഴ്ചകളിൽ ഒന്നാണ് റോസ് മല വ്യൂ പോയിന്റ് ,കൊല്ലം ചെങ്കോട്ട റോഡിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്നും വനപാതയിൽ കൂടിവേണം റോസ് മലയിലേക്കു പോകാൻ
