27.9 C
Kollam
Monday, June 14, 2021
spot_img

സഞ്ചാരികളെ ഇതിലെ “കുടക്” നിങ്ങളെ കാത്തിരിക്കുന്നു 

:

കുടക് ;കോവിഡ് വ്യാപന പശ്ചാത്തലത്തില്‍  കുടകിലെ വിനോദ സഞ്ചാര മേഖലകളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് അതാത് ജില്ലകളിലെ ഭരണകൂടങ്ങള്‍ക്ക് പ്രത്യേക ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം പിന്‍വലിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയാണ് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഏപ്രില്‍ 20 കുടക് ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുകൊണ്ടാണ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ചാരുലത സോമാള്‍ ഉത്തരവിറക്കിയത്.
ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ മൈസൂരു ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവും വിവാദമായതിനെ പിന്‍ വലിച്ചിരുന്നു.

GREEN MEDIA VISION

ReplyForward
ReplyForward

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles