(ഗ്രീൻ മീഡിയ വിഷൻ യാത്ര)
കടവിൽ റഷീദ്
കോവിഡ് മഹാമാരി ആദ്യം തകർത്തത് ടൂറിസം മേഖലയെയും അതുമായി ബന്ധപെട്ടു ജീവിക്കുന്നവരെയുമാണ് വിദേശികളും സ്വദേശികളും ഒരുപോലെ വന്നിരുന്ന വിനോദകേന്ദ്രങ്ങളെല്ലാം കാടുമൂടി.ഇവിടെ ജോലിചെയ്തവരുടെ കുടുംബങ്ങൾ മുഴുവൻ പട്ടിണിയിലുമായി. സഞ്ചാരികൾ വരാതായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വന്യമൃഗങ്ങൾ കൈയടക്കി. ഹൈഡൽ ടൂറിസവും ഇക്കോ ടൂറിസവും എല്ലാം സാമൂഹ്യ വിരുദ്ധ താവളങ്ങളായി
കിഴക്കൻ മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയറിയാൻ ഗ്രീൻ മീഡിയ വിഷൻ ലേഖകൻ കടവിൽ റഷീദ് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ യാത്രാവിവരണം .
സഞ്ചാരികൾ നിലച്ചതോടെ പൊന്മുടിയിലേക്കുള്ള കുത്തനെയുള്ള കറുത്തപാതകൾ കാണാനാകാത്ത വിധം പച്ചപ്പുല്ലും കടും മൂടിയിരിക്കുന്നു എവിടെയും മലമുഴക്കി വേഴാമ്പലുകളും .കാട്ടുപോത്തും കാട്ടാനക്കൂട്ടവും. മാനും ,കുറുക്കനും ,എല്ലാം സ്വരവിഹാരം നടത്തുന്നു കെ.എസ്.ആർ.ടി.സി. ബസിൽ വിരലിലെണ്ണാവുന്ന തോട്ടം തൊഴിലാളികളും പോലീസ് സ്റ്റേഷനിലെ ജീവനക്കാരും മാത്രം കോവിഡ് കാലത്തെ പൊന്മുടിയിപ്പോൾ ഇങ്ങിനെയാണ് ഇവിടെ പണിയെടുത്തിരുന്ന 250-ലധികം കരാർത്തൊഴിലാളികൾ പട്ടിണിയിലാണ്. മാസത്തിൽ ചെക്പോസ്റ്റിൽ രണ്ടുദിവസത്തെ ജോലികിട്ടും. ആകെ വരുമാനം 1000-രൂപയിൽ താഴെയാണ് കുടുംബംപോറ്റാൻ ഇതുകൊണ്ട് കഴിയില്ലെന്നും തോട്ടംതൊഴിലാളികൾ പറയുന്നു
വിതുര മുതൽ പൊന്മുടി വരെ പാതയോരത്ത് കച്ചവടം ചെയ്തിരുന്ന 100-ലധികം കച്ചവടക്കാരുടെയും തട്ടുകടക്കാരുടെയും ജീവിതം മുഴുവൻ താറുമാറായി .കോവിഡ് കാലത്ത് സുന്ദരിയായി നെയ്യാർഡാമും പരിസരവും. കോടികൾ ചെലവിട്ട് നടത്തിയ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്നു അടഞ്ഞുകിടന്ന ഒൻപതുമാസം നിർമാണപ്രവർത്തനങ്ങൾ നടന്നെങ്കിലും താത്കാലിക ജീവനക്കാർ പട്ടിണിയിലായിരുന്നു. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സഞ്ചാരികൾ എത്തുമെന്ന ആശങ്കയിൽ ജീവിക്കുകയാണ് തൊഴിലാളികൾ. നെയ്യാർ തടാകത്തിലെ വനം, ഡി.ടി.പി.സി. എന്നിവയുടെ ബോട്ട് യാത്രയും ഉദ്യാനഭംഗിയും വനംവകുപ്പിന്റെ മാൻ, ചീങ്കണ്ണി പാർക്ക് , മീൻമുട്ടി വെള്ളച്ചാട്ടം തുടങ്ങി വനനടുവിലേയ്ക്കുള്ള ട്രക്കിങ്ങും സഞ്ചാരികൾക്ക് ഹരമാണ്. അണക്കെട്ടിലെയും പരിസരത്തെയും വൈദ്യുതീകരണം പൂർത്തിയാകാത്തതിനാൽ രാത്രി ഡാമിൽ വെളിച്ചമില്ല
ജില്ലയിൽ ഇക്കോടൂറിസത്തിനു പേരുകേട്ട മങ്കയം അടഞ്ഞുകിടപ്പാണ്. ചെക്പോസ്റ്റ് കടന്നുപോകാൻ യാത്രക്കാർ ബ്രൈമൂറിൽ പോകുന്നു എന്ന വ്യാജേനയാണ് ചിലർ കടമ്പ കടക്കുന്നത് .മങ്കയത്തെത്തുന്ന സംഘങ്ങൾ ഇവിടെ സാമൂഹ്യ വിരുദ്ധരായി മാറുന്നു വെള്ളച്ചാട്ടത്തിലെ കുളിയും മദ്യപാനവും ആഘോഷമാക്കുന്നതിനിടയിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട് മീൻമുട്ടി ഹൈഡൽടൂറിസം കേന്ദ്രവും കോവിഡിനുശേഷം തുറന്നിട്ടില്ല. ഇവിടങ്ങളിൽ ജോലിചെയ്തിരുന്നവരെല്ലാം തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിപ്പാണ്. ജില്ലയിലെ ആദ്യത്തെ ഹൈഡൽ ടൂറിസം കേന്ദ്രമാണ് പാലോട്ടെ വാമനപുരം നദിയിലെ ഹൈഡൽ ടൂറിസം
തമ്പുരാൻ തമ്പുരാട്ടി പാറയിലേക്ക് പോകാനാവില്ല.സമുദ്രനിരപ്പിൽനിന്നു ആയിരത്തിലധികം അടി ഉയരത്തിലാണ് തമ്പുരാൻ പാറയും തമ്പുരാട്ടിപ്പാറയും. പ്രകൃതിയുടെ വശ്യസൗന്ദര്യം പേറുന്ന മലമടക്കുകളാണിത് എപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെ വന്നുപോയ്ക്കൊണ്ടിരുന്നത് ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ ഇതുവരെയും ഒന്നും നടപ്പാക്കാൻ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. ലക്ഷങ്ങൾ ചെലവിട്ട് പ്രവേശനകവാടവും പാറയുടെ മുകളിൽ സുരക്ഷാവേലിയും സ്ഥാപിച്ചിരുന്നു
എന്നാൽ ഇന്ന് ഇതെല്ലാം പൊട്ടിപ്പൊളിഞ്ഞുപോയി. കെട്ടിടങ്ങൾ സാമൂഹികവിരുദ്ധർ നശിപ്പിക്കുകയുംചെയ്തു ഇനിയെന്നാണ് നമ്മുടെ പ്രകൃതിയുടെ മടിത്തട്ടിലേക്ക് പോകാൻ കഴിയുകയെന്നത് ചോദ്യ ചിഹ്നമായി തുടരുന്നു .ഒപ്പം വിനോദ സഞ്ചാര മേഖലയിൽ പണിയെടുത്തിരുന്നവരുടെ ആശങ്കയും കുറവല്ല