Home Travel “ശെന്തുരുണി “വന്യ ജീവി സങ്കേതത്തിലേക്ക്

“ശെന്തുരുണി “വന്യ ജീവി സങ്കേതത്തിലേക്ക്

by Green Media Vision

( സഞ്ചാരം )

യാത്രകൾ ഒരു സഞ്ചാരിയെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവങ്ങൾ നൽകുന്നതാണ് .വനയാത്രകൾ ഏറെ  ഇഷ്ടപെടുന്ന സഞ്ചാരികൾക്കായി കൊല്ലം ജില്ലയിൽ കാത്തിരിക്കുന്നത് കേരളത്തിലെ മറ്റൊരു “സൈലൻറ് വാലി ” എന്നറിയപ്പെടുന്ന “ശെന്തുരുണി “വന്യ ജീവി സങ്കേതമാണ്ലോകത്തു അത്യപൂർവ്വമായ  ശെന്തുരുണി മരങ്ങൾ ഇവിടെ മാത്രം കാണപ്പെടുന്നു .അങ്ങിനെയാണ് ഇ വനമേഖലയ്ക്കു ശെന്തുരുണി എന്ന പേര് ലഭിച്ചത് .അനാകാർഡിയേസി  സസ്യകുടുംബത്തിൽ പെട്ട ശെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം “ഗ്ലൂട്ടാ ട്രാവൻ കൂറിയ  എന്നാണ് .കൊല്ലം  ജില്ലയിൽ പത്തനാപുരം താലൂക്കിൽ കുളത്തുപ്പുഴ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഇവിടം തെന്മല റേഞ്ചിലെ കുളത്തുപ്പുഴ റിസർവ് വനത്തിന്റെ ഭാഗമാണ് .100.32 ചതുരശ്ര കി മി വിസ്തീർണ്ണമുള്ള വനമേഖല 1984 ആഗസ്റ്റ് 25 നാണു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത് .

(കാഴ്ച്ചകൾ) 

തെന്മല  ടൗണിനടുത്താണ് കല്ലട പരപ്പാർ ഡാം ഡാമിന്റെ ചുറ്റുവട്ടത്തുള്ള വനമേഖലയും റിസർവോയറും ചേർന്നതാണ് വന്യജീവി സങ്കേതം തടാകത്തിലൂടെയുള്ള ബോട്ടുയാത്രയും കൊട്ടവള്ളത്തിലെ യാത്രയും വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട് .താഴ്വരയുടെ അങ്ങേ അറ്റംവരെ എത്താവുന്ന യാത്ര സഞ്ചാരികൾക്ക്‌ ഒരിക്കലും മറക്കാനാവാത്ത യാത്ര തന്നെയാണ്.യാത്രയ്ക്കിടയിൽ തടാകതീരത്തു കൂട്ടമായി മേയാനെത്തുന്ന ആനകളെയും കാട്ടുപോത്തുകളെയും .മാനുകളെയും കാണാന്കഴിയും വേനൽക്കാലത്തു അധികമായി മൃഗങ്ങൾ തടാകതീരത്തു എത്തുന്നു നിരവധി പക്ഷികളുടെ സങ്കേതം കൂടിയാണ് ഇവിടം കാലിമുണ്ടി ,കുളക്കൊക്ക്,മഴക്കൊച്ച ,മൂങ്ങാകോഴി , ചേരക്കോഴി മലമുഴക്കി വേഴാമ്പലുകൾ തുടങ്ങി എന്നിവയെ കണ്ടു  വനത്തിന്റെ ഹരിതകാഴ്ചയിലൂടെയുള്ളയാത്രകൾ സഞ്ചാരികൾക്കു അനുഭൂതി പകരും 

(വനയാത്ര)

ജലസവാരിക്ക്  ശേക്ഷം എക്കോ ടൂറിസംവക വാഹനത്തിൽ വനാന്തരങ്ങളിലേക്കു പോകാം റിസർവോയറിന്റെ ഓരത്തുകൂടി വളഞ്ഞുപുളഞ്ഞുള്ള  മെറ്റൽ പാതയിലൂടെ ആറുകിലോമീറ്റർ സഞ്ചരിച്ചു സാങ്ച്ചറിയുടെ കവാടത്തിൽ എത്താം കട്ടിളപ്പാറ സെറ്റിൽമെന്റ് കോളനി വഴിയാണ് യാത്ര ഹരിതവനത്തിന്റെ മനോഹാരിത നുകർന്ന് സഞ്ചാരികൾക്ക് അപൂർവയിനം ശെന്തുരുണി മരങ്ങളുടെയും കാഴ്ച്ചകളും വനവന്യതയുടെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം വൻ മരങ്ങളായ വേങ്ങ ,വെള്ളമരുത് ,വെൺതേക്ക്‌ ,,പൂവാം,കുമ്പിൾ,വെള്ളമരുത്,ചടച്ചി,എന്നി അപൂർവ്വയിനം മരങ്ങളും കാണാം ദക്ഷിണഉഷ്ണമേഖലാ ഇലകൊഴിയും ഈർപ്പവനം എന്നാണു ഇവിടം അറിയപ്പെടുന്നത് ,മുലയും പുല്ലും ധാരാളം ഉള്ളതിനാൽ ഇവിടെ വന്യജീവികൾ മേയാൻ ഇറങ്ങുന്ന സ്ഥലം കൂടിയാണ് .വനം വകുപ്പിന്റെ അനുമതിയോടു കൂടി വേണം ഇവിടെ പ്രവേശിക്കാൻ ഗൈഡുകളെയും ലഭ്യമാണ് .വനസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ശെന്തുരുണി കാടുകൾ വള്ളിപ്പടർപ്പുകളും ചതുപ്പു നിലങ്ങളും ഉള്ള ഹരിതവനങ്ങൾ  കാണാം ഒരു ഭാഗത്തു .പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ കാണാറുള്ള എല്ലാ വന്യജീവികളെയും ഇവിടെ കാണാം ആന ,കാട്ടുപോത്തു ,കേഴമാൻ ,കൂരമാൻ ,കടുവ,പുലി,കാട്ടുപൂച്ച ,കരടി,കരിങ്കുരങ്,കാട്ടുനായ ,വെരുക്,കാട്ടുപന്നി,കുറുക്കൻ,അളുങ്ക്‌ (ഈനാംപേച്ചി )സിംഹവാലൻ കുരങ് ,മുള്ളൻ പന്നി,എന്നിവയും ഇ വന പ്രദേശങ്ങളിൽ കാണപ്പെടുന്നു .വന്യ ജീവികൾ ഉള്ളസ്ഥലമായതിനാൽ നല്ലൊരു ഗൈഡിന്റെ സഹായത്തോടെ മാത്രമേ സഞ്ചാരികൾ കാടുകയറാവു എന്ന് നിർബന്ധമാണ് —

എഴുത്ത്‌ സുരേഷ് ചൈത്രം

You may also like

Leave a Comment