24.6 C
Kollam
Sunday, October 2, 2022
spot_img

കൊല്ലത്തിൻ്റെ മുന്നാർ ; ഗ്രാംബൂ മണക്കും അമ്പനാട്

എഴുത്ത് ചിത്രം: സുരേഷ് ചൈത്രം

കൊല്ലം ജില്ലയിൽ പുനലൂരിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് അമ്പനാടൻ മലനിരകൾ സ്ഥിതിചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന പ്രകൃതിഭംഗിയും കോടമഞ്ഞും തണുപ്പുമുള്ള താഴ്വാരം ട്രാവൻകൂർ റബ്ബർ ആൻഡ്‌ ടീ ലിമിറ്റഡിൻറെ അധീനതയിലാണ് ഇപ്പോൾ ഇവിടം. രാവിലെ തന്നെ ഞങ്ങൾ അമ്പനാട്ടേയ്ക്ക് യാത്ര തിരിച്ചു. കുളത്തുപ്പുഴ തെന്മല വഴിയാണ് യാത്ര കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ തെൻമലയും പതിമൂന്നു കണ്ണറപ്പാലവും കഴിഞ്ഞ് കഴുതുരുട്ടിയിൽ നിന്നും ഇടത്തോട്ടാണ് തിരിഞ്ഞ് പഴയ കൊല്ലം ചെങ്കോട്ട മീറ്റർഗേജ് റെയിൽപാതയിലെ ഗേറ്റ് കടന്ന് മുന്നോട്ട് പോയി ഹാരിസൺ ഗ്രൂപ്പിന്റെ റബ്ബർ ഫാക്ടറിക്കു സമീപം വലത്തോട്ട് തിരിയുമ്പോൾ മലമ്പാത തുടങ്ങുന്നു

കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നിടമാണ് അമ്പനാട് രാവിലെയാണെങ്കിൽ കോടമഞ്ഞിനെ വകഞ്ഞ് യാത്ര ചെയ്യാം കൊല്ലം ജില്ലയിലെ ഏക തേയിലമേഖലയാണിത് കിഴക്ക് കോട്ടകെട്ടിയ പോലെ സഹ്യപർവ്വതം, താഴ്വാരത്തുകൂടി മഞ്ഞിറങ്ങുന്ന മലനിരകളുടെയും പക്ഷികളുടെയും ശബ്ദവീചികൾകേട്ട് പ്രകൃതിയെ തൊട്ടറിഞ്ഞൊരു യാത്ര അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് മരചില്ലകളിൽ ഓടിമറയുന്ന മലയണ്ണാൻമാർ ഒരു വശത്ത് അച്ചൻകോവിൽകാട്, മൂന്നു കുളങ്ങൾ, വ്യൂപോയിന്റുകൾ, കുടമുട്ടി വെള്ളച്ചാട്ടം, പെഡൽബോട്ടിങ്, ഞങ്ങളുടെ സ്റ്റിൽ ക്യാമറയും ഗോപ്രോ ക്യാമറയും ഇടതടവില്ലാതെ ചിത്രങ്ങളും വീഡിയോയും പകർത്തി കൊണ്ടേയിരുന്നു എവിടെയും  വനംഭംഗിയുടെ നിഗൂഢ സ്പർശം വീശിയടികുന്ന തണുപ്പുറഞ്ഞ കാറ്റ് 1920-കളിൽബ്രിട്ടീഷ്‌കാർ പണിത ബംഗ്ലാവുകൾ ഇപ്പോഴും ഇവിടെ കേടുപാടുകൾ സംഭവിക്കാതെ നിലനിൽക്കുന്നു ജാതിക്ക ഓറഞ്ച്,സപ്പോട്ട , ഗ്രാംബൂ ,എന്നീ മരങ്ങളാണ് ഇവിടുത്തെ തേയിലചെടിയുടെ കൂട്ടുമരങ്ങൾ. ഇപ്പോൾ പൈനാപ്പിൾ കൃഷിയും സജീവം, ഇവിടുത്തെ വെള്ളചാട്ടത്തിൽ കുളിക്കാനും, ട്രക്കിങ്ങിനുമുള്ള സൗകര്യമുണ്ട്.

ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റിൽ അന്നത്തെ തേയില ഫാക്ടറി ഇപ്പോഴുമുണ്ട്. ബ്രിട്ടീഷ് മെഷിനറി തന്നെ ഇപ്പോഴും.ഉരുളൻകല്ലുകളിൽ തെളിനീരായി കഴുതുരുട്ടിയാറ് താഴേക്കൊഴുകുന്നുണ്ടായിരുന്നു. അൽപദൂരം പിന്നിടുമ്പോഴേക്കും കാലാവസ്ഥ മാറി തുടങ്ങി. തണുത്തകാറ്റ്, വഴിയോരത്ത് ചെറിയ വെള്ളച്ചാട്ടങ്ങൾ. തേയിലത്തോട്ടങ്ങളുടെ പച്ചപ്പും.അമ്പനാട് എസ്റ്റേറ്റിൽ പ്രവേശിക്കാൻ മുൻകൂർ അനുവാദം ആവശ്യമാണ്. എസ്റ്റേറ്റ് കവാടം കടക്കുന്നിടത്തു തന്നെ തമിഴ്നാടൻ ശൈലിയുള്ള ക്ഷേത്രം കാണാം. ക്രിസ്ത്യൻപള്ളിയും മുസ്ലീംപള്ളിയും ആ കോംപൗണ്ടിലുണ്ട്. വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് പോയാൽ എസ്റ്റേറ്റ് ഓഫീസും ഫാക്ടറിയും. ഗ്രാമ്പൂ പുക്കുന്ന സമയത്ത് ഗ്രാമ്പു മണം തൂകും കാറ്റേറ്റ് യാത്ര ചെയ്യാം, മാവ്, റമ്പൂട്ടാൻ തുടങ്ങി എല്ലാവിധ ചെടികളും നിറഞ്ഞ മനോഹരമായ കാഴ്ച്ചകൾ ദൂരെ നോക്കെത്താ ദൂരത്തോളം മലമടക്കുകൾ നിറഞ്ഞ താഴ്വര, രാത്രി താമസത്തിന് എസ്റ്റേറ്റ് ബംഗ്ലാവിൽ രണ്ട് മുറികളുണ്ട്. ഇവിടെ ഉദയവും അസ്തമയവും കണ്ട് ഒരു ദിവസം ചിലവഴിക്കാം അത്അനുഭവമാകും. മധുവിധു കൊണ്ടാടാനും നല്ലൊരിടം. പാലരുവി, തെൻമല ഇക്കോടൂറിസം, കുറ്റാലം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അധികദൂരമില്ല ട്രാവൻകൂർ റബ്ബർ ആന്റ് ടീ കമ്പനിയുടെതാണ് ഫാക്ടറിയും  എസ്റ്റേറ്റും. കൊല്ലത്തെ കിഴക്കൻ വനമേഖലയിലെ കാഴ്ച്ചകൾ സഞ്ചാരികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല അമ്പനാടൻ മലനിരകളും കാഴ്ച്ചകളും സഞ്ചാരികളെ മാടിവിളിക്കുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles