30.9 C
Kollam
Tuesday, August 3, 2021
spot_img

സംസ്ഥാനത്ത് 12,118 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആർ 10ന് മുകളിൽ,118 മരണം


തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 12,118 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ചുവടെ.
രോഗമുക്തി നേടിയവരുടെ വിവരങ്ങൾ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂര്‍ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂര്‍ 460, കാസര്‍ഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
പുതിയ കൊവിഡ് കേസുകൾ
കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 1,13,629 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍
സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.
എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

സമ്പർക്കത്തിലൂടെയുള്ള കേസുകൾ
11,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ
സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂര്‍ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസര്‍ഗോഡ് 568, കോട്ടയം 519, കണ്ണൂര്‍ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

118 കൊവിഡ് മരണങ്ങൾ കൂടി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം,
തൃശൂര്‍ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles