25.9 C
Kollam
Friday, January 28, 2022
spot_img

സംസ്ഥാനത്ത് സ്ത്രീധന പരാതികള്‍ ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ട്. വനിതാ കമ്മീഷനിലെത്തുന്ന പരാതികളുടെ സ്വഭാവത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു സതീദേവി.വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമ്മീഷന് പരാതി ലഭിക്കുന്നുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കള്‍ സംരക്ഷണം നല്‍കുന്നില്ലെന്നതാണ് വയോജനങ്ങള്‍ നല്‍കുന്ന പ്രധാനപരാതി. പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles