തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുന്നതിന് എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.കേരള ബ്രാന്‍ഡ് നൽകി മദ്യം കയറ്റുമതി ചെയ്യും. ഇതിനെതിരെയുള്ള നിയമതടസ്സങ്ങൾ മാറ്റാനുള്ള ശ്രമംങ്ങൾ തുടങ്ങി. സംസ്ഥാന ബജറ്റവതരണത്തിന് മുന്നോടിയായി നടത്തിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേയമയം ഉൽപാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനാണ് ഒരുങ്ങുന്നത്. സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾക്ക് സർക്കാർ സൗകര്യം ചെയ്തുകൊടുക്കും. ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ പരിമിതികൾക്കുള്ളിൽ നിന്ന് നികുതികൾ കൂട്ടേണ്ടിവരും. വരുമാനം കൂട്ടുന്നതിന് പുറമേ അനാവശ്യ ചെലവുകൾ കുറയ്ക്കും. ഉദ്യോഗസ്ഥ പുനർവിന്യാസം തുടരും.