26.9 C
Kollam
Monday, July 26, 2021
spot_img

സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തഴച്ചുവളരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം :ഗുണ്ടാ ആക്രമണങ്ങളും സ്ത്രീധനത്തിന്റെ പേരിലെ പീഢനങ്ങളും കൊലപാതകങ്ങളും വ്യാപകമായി. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന കൊലപാതകവും ഗുണ്ടാ ആക്രമണവും വെട്ടിപ്പരിക്കേല്പിക്കലും അവസാനത്തെ സംഭവമാണ്. ലഹരിസംഘങ്ങളുടെ കുടിപ്പകയാണ് ടാക്‌സിഡ്രൈവറായ സമ്പത്തിനെ (34) അയാളുടെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. പ്രതികളായ സഹോദരങ്ങളെ പോലീസിന് മണിക്കൂറിനകം കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത് അഭിനന്ദാര്‍ഹമാണ്.

തലസ്ഥാനനഗരിയെ ഞെട്ടിപ്പിച്ച അതിക്രൂരമായ ഗുണ്ടാവിളയാട്ടവും കൊലപാതകവും കഴിഞ്ഞദിവസം രാവിലെ 4 മണിക്കാണ് നടന്നതെന്നതും ശ്രദ്ധേയമാണ്. വള്ളക്കടവ് ഈഞ്ചയ്ക്കല്‍ ജംഗ്ഷനിലെ അനന്തപുരി ആശുപത്രിക്ക് സമീപമാണ് ഈ കൊലപാതകം നടന്നത്. ലോക്ഡൗണ്‍ കാലമായിട്ടുപോലും ലഹരിമരുന്ന് വില്പന സംഘങ്ങള്‍, മണല്‍വാരല്‍ ലോബി, റിയല്‍ എസ്‌റ്റേറ്റ് ലോബി തുടങ്ങിയവരുടെ ഗണ്ടാവിളയാട്ടം വര്‍ദ്ധിക്കുന്നതായാണ് അറിവ് തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇത്തരം ലോബികളുടെ വിളയാട്ടം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

പോലീസ് ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ട് അത്യാവശ്യമാണ്, അല്ലാതെ ഹെല്‍മറ്റ് പരിശോധന നടത്തിയും റോഡുകള്‍ അടച്ചുകൊണ്ട് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും സമയം കളയാതെ ക്രമസമാധാന പരിപാലനത്തിന് മുന്‍തൂക്കം നല്‍കണമെന്ന് സംസ്ഥാന പോലീസിനോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ഡി.ജി.പി. സ്ഥാനത്തുനിന്ന്് വിടവാങ്ങലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത് കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് താവളമായി മാറുന്നോ എന്നാണ്.

ഭരണഘടനയില്‍ പറഞ്ഞതുപോലെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ച ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇനി ശക്തമായ നടടികൾ എടുക്കേണ്ടത്
റിപ്പോർട്ട് : കടവിൽ റഷീദ്

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles