24.9 C
Kollam
Wednesday, July 28, 2021
spot_img

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്

മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1812, കോഴിക്കോട് 1402, തൃശൂര്‍ 1300, എറണാകുളം 1118, കൊല്ലം 1010, തിരുവനന്തപുരം 933, പാലക്കാട് 529, കണ്ണൂര്‍ 718, കാസര്‍ഗോഡ് 635, കോട്ടയം 566, ആലപ്പുഴ 568, വയനാട് 386, പത്തനംതിട്ട 287, ഇടുക്കി 233 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, വയനാട് 6, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം 2, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles