24.9 C
Kollam
Wednesday, July 28, 2021
spot_img

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ ; D കാറ്റഗറിയിലും കടകൾ തുറക്കാം

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്‌കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. അതേസമയം, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കവെ സര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ.എം.എ ദേശീയകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്‍ കര്‍ശന പോലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles