24.9 C
Kollam
Tuesday, January 25, 2022
spot_img

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഏർപ്പെടുത്തിയിരിക്കുന്ന മൂല്യവർധിത നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ തീരുവ കുറച്ചതിനനുസരിച്ച് കേരളത്തിലും ഇന്ധന വില കുറയുമെന്നും, കേരളം  നികുതി വെട്ടി കുറയ്ക്കില്ലെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.  കേന്ദ്രം കുറച്ചത് തുച്ഛമായ തുകമാത്രമാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിരന്തരമായി പെട്രോൾ – ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം വർധിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിനെ പുതിയ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ മൂല്യവർധിത നികുതി വെട്ടികുറച്ചതായി പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിലാണ് കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. കേരളത്തിലും ഇതേസാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്ര സർക്കാർ മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles