25.9 C
Kollam
Friday, January 28, 2022
spot_img

സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയെറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കാൻ തീരുമാനം. തിയെറ്റർ ഉടമകളുടെ യോഗത്തിലാണ് ധാരണയായത്. മൾട്ടിപ്ലക്സുകൾ അടക്കം തുറക്കാനാണ് തീരുമാനം. തിയെറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചു തുറക്കാൻ നേരത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തിയെറ്ററുകളും 25 മുതൽ തുറക്കാനാണ് ഇപ്പോൾ തീരുമാനം. ഇതിനു മുന്നോടിയായി തിയെറ്റർ ഉടമകളുടെ സംഘം 22ന് സർക്കാരുമായി ചർച്ച നടത്തും.

പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ ധാരണയാകും. നിരവധി സിനിമകളാണ് തിയെറ്ററിൽ എത്താനായി കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ അടക്കം തിയെറ്ററിൽ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയെറ്ററുകൾ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവർത്തകരും. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തിയെറ്ററുകളുടെ പ്രവര്‍ത്തനം.

50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തിയെറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറക്കാം. സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും നേരത്തെ അവലോകന യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles