24.9 C
Kollam
Tuesday, January 25, 2022
spot_img

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പ്രസിഡന്‍റ് വിവാഹിതയായി; വരന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് (22) വിവാഹിതയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയാണ് രേഷ്മയുടെ ജീവിത പങ്കാളി. ഇന്നലെ രാവിലെ 11.30ന് പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു വിവാഹം. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകളാണ് രേഷ്മ. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പിഎം ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ്. രേഷ്മ അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ്. ഡിവൈഎഫ്ഐ ജില്ലാ ഘടകത്തിലും പ്രവര്‍ത്തിക്കുന്നു. 21 വയസ് പൂര്‍ത്തിയായ ദിവസമാണ് രേഷ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗവും പ്രസിഡന്റുമായി.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles