മഹാരാഷ്ട്ര: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന് ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകു മെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാ ണെന്നും അദ്ദേഹം ആരോപിച്ചു.ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്നുകളാണ് കണ്ടെത്തിയത് ഈ സംഭവം എത്രപേർ ചർച്ചചെയ്യുന്നുവെന്നും മന്ത്രി ഛഗന്‍ ഭുജ്ബല്‍ അരോപിച്ചു. മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാഷ്ട്രയെ മോശമായി ചിത്രീകരിക്കുകയാണ് എൻസിബിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമർശിച്ചു. അതിനിടെ നടി അനന്യ പാണ്ഡെയെയും എന്‍സിബി ചോദ്യംചെയ്തു. ആര്യനും അനന്യയും തമ്മിലുള്ള ലഹരി ഇടപാട് സംബന്ധിച്ച് വാട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് തെളിവ് ലഭിച്ചെന്നാണ് എന്‍സിബി അധികൃതര്‍ പറയുന്നത്. കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്നായിരുന്നു മുന്‍ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് ‘റെഡിയാക്കാം’ എന്നാണ് അനന്യ നല്കിയ മറുപടി. ഇരുവരും തമ്മിൽ ലഹരി ഇടപാടുണ്ടെന്ന് സ്ഥാപിക്കാൻ എൻസിബി മുന്നോട്ട് വയ്ക്കുന്ന തെളിവാണിത്. എന്നാൽ ഇതൊരു തമാശ മാത്രം ആയിരുന്നെന്നും താൻ ആർക്കും ലഹരി മരുന്ന് നൽകിയിട്ടില്ലെന്നും രണ്ട് ദിനം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അനന്യ ആവർത്തിച്ചു.