26.9 C
Kollam
Tuesday, May 17, 2022
spot_img

ഷാരുഖ് ഖാനെതിരായ പ്രചരണത്തില്‍ ഐഷ സുല്‍ത്താന

കൊച്ചി :  സോഷ്യല്‍മീഡിയ വഴി ബോളിവുഡ് നടന്‍ ഷാരുഖ് ഖാനെതിരെ നടക്കുന്ന സൈബർ  ആക്രമണത്തിൽ പ്രതികരിച്ച് ഐഷ സുല്‍ത്താന. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ ദേശസ്നേഹം പഠിപ്പിക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു നിഴല്‍ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമര സേനാനി പോലും ഇല്ലാത്ത നിങ്ങള്‍ക്കെന്ത് യോഗ്യതയാണ് ഉള്ളതെന്നും ഐഷ ചോദിച്ചു. ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യയെന്നും അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട് സ്വത്തല്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐഷ സുല്‍ത്താന പ്രതികരിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം :

”സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ ദേശസ്നേഹം പഠിപ്പിക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു നിഴല്‍ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമര സേനാനി പോലും ഇല്ലാത്ത നിങ്ങള്‍ക്കെന്ത് യോഗ്യതയാണ് ഉള്ളത്? ഇനി ഷാരൂഖ്ന്‍റെ യോഗ്യതയാണ് അറിയേണ്ടതെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം… സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിദ്യാര്‍ഥി കാലഘട്ടം മുതല്‍ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച്‌ ക്വിറ്റ്‌ ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്‍റെ മകനാണ് ഷാരൂഖ് ഖാന്‍…

ഷാരൂഖിന്‍റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്‍റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്‍റെ ദത്ത് പുത്രിയായിരുന്നു… ഷാരൂഖ് ദുആ ചെയ്യും, ഇസ്ലാം പ്രാക്ടീസ് ചെയ്യും, സിനിമയില്‍ അഭിനയിക്കും, ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അനുവദിക്കും… അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യും… ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട്സ്വത്തല്ലാ”.ഐഷ സുൽത്താന കുറിച്ചു.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles