24.9 C
Kollam
Wednesday, July 28, 2021
spot_img

ശ്രീലങ്ക നല്‍കിയ 263 റണ്‍സ് വിജയ ലക്ഷ്യം 36.4 ഓവറില്‍ മറികടന്ന് ഇന്ത്യ

ശ്രീലങ്ക നല്‍കിയ 263 റണ്‍സ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 36.4 ഓവറില്‍ മറികടന്ന് ഇന്ത്യ. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശിഖര്‍ ധവാനും കസറിയപ്പോള്‍ ശ്രീലങ്കയെ അനായാസം കെട്ടുകെട്ടിക്കുകയായിരുന്നു ഇന്ത്യ. 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൃഥ്വി ഷാ 24 പന്തില്‍ 43 റണ്‍സും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകവും ( 42 പന്തില്‍ 59 റണ്‍സ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റണ്‍സ് നേടി ശിഖര്‍ ധവാനും തിളങ്ങുകയായിരുന്നു. മനീഷ് പാണ്ടേ(26)യും അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവും ആണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles