29 C
Kollam
Monday, June 14, 2021
spot_img

ശ്രീലങ്കക്കെതിരായ ഏകദിന പരമ്ബര സ്വന്തമാക്കി ബംഗ്ലാദേശ്


മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 103 റണ്‍സിന് വിജയിച്ച കടുവകള്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര 2-0ത്തിന് മുന്നിലെത്തി. ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മുന്‍ നായകന്‍ മുഷ്‌ഫികുര്‍ റഹീമിന്റെ സെഞ്ച്വറി മികവില്‍ 48.1 ഓവറില്‍ 246ന് എല്ലാവരും പുറത്തായി. മൂന്ന് വട്ടം മഴ കളി തടസപ്പെടുത്തിയപ്പോള്‍ 40 ഓവറില്‍ 245 റണ്‍സായി ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് സാധിച്ചത്. ബംഗ്ലാദേശ് ആദ്യമായാണ് ലങ്കക്കെതിരെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ പരമ്ബര സ്വന്തമാക്കിയത്.പരമ്ബര നേട്ടത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി ബംഗ്ലാദേശ് ഐസിസി വേള്‍ഡ്കപ്പ് സൂപ്പര്‍ലീഗ് പോയിന്റ് പട്ടികയിലും ഒന്നാമതെത്തി. ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്ക് 40 പോയിന്റു മാത്രമാണുള്ളത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles